ആനവണ്ടിയോട് കോർത്ത് മൂന്നാറിലെ പടയപ്പ

കാട്ടാനകൾ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയിരിക്കുകയുണ്‌ ഇപ്പോൾ .പാമ്പൻമല ഭാഗത്തെ വിളയാട്ടത്തിന് പിന്നാലെ തിരികെ മൂന്നാർ ഭാഗത്തേക്ക് നടന്ന് തുടങ്ങിയ പടയപ്പയ്ക്ക് പതിവ് രീതികളിൽ ഒരു മാറ്റവുമില്ല. റോഡിലിറങ്ങി ഗതാഗത തടസം സൃഷ്ടിക്കുന്നത് തുടർന്ന് ഒറ്റയാൻ പടയപ്പ. മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലെ റോഡിലിറങ്ങിയാണ് ഒടുവിലായി ഒറ്റയാൻ പടയപ്പ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.ഒന്നര മാസത്തിനുശേഷമാണ് പടയപ്പ കന്നിമലയിലും പരിസരത്തുമെത്തുന്നത്. ഒറ്റനോട്ടത്തിൽ ഉപദ്രവകാരിയല്ലെങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. മറയൂരിന് സമീപം ജനവാസ മേഖലയിൽ 45 ദിവസത്തോളം കഴിഞ്ഞ ശേഷമാണ് പടയപ്പയുടെ മുന്നാറിലേക്കുള്ള മടങ്ങിയെത്തുന്നത്.

രണ്ടുദിവസമായി പെരിയവര എസ്റ്റേറ്റിന് സമീപം മുന്നാർ ഉദുമൽപേട്ട് സംസ്ഥാന പാതക്കരികെയുണ്ട് ഈ ഒറ്റയാൻ. റോഡിലിറങ്ങി ഗതാഗത തടസമുണ്ടാക്കുന്ന പടയപ്പയുടെ മുൻ രീതിക്ക് യാതൊരു മാറ്റവുമില്ല. ഇന്നലെയും ഇന്നും പുലർച്ചെ റോഡിലിറങ്ങി വിനോദ സഞ്ചാരികളുടോയും നാട്ടുകാരുടേയും വാഹനങ്ങൾ പടയപ്പ തടഞ്ഞു. കന്നി മലയിൽ നിന്ന് പെരിയവര എസ്റ്റേറ്റിലേക്ക് റോഡിലൂടെ സഞ്ചരിച്ചാണ് പടയപ്പ ഗതാഗത തടസമുണ്ടാക്കിയത്. വനം വകുപ്പിന്റെ ആർ ആർട്ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ ആയെ തിരിച്ചു കാട്ടിലേക്ക് വിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ,കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *