മെസ്സി ആരാധകർക്ക് വമ്പൻ സന്തോഷാ വാർത്ത

ഒരു ഫ്രീകിക്കു കൊണ്ട് മെസ്സി മുട്ടിയാൽ തുറക്കാത്ത ഗോൾ വാതിലുകളില്ല! ഇത്തവണ അർജന്റീന താരം തള്ളിത്തുറന്നത് ഇക്വ‘ഡോർ’. 2026 ലോകകപ്പിനുള്ള തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരെ അർജന്റീനയ്ക്കു ജയം . 78–ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കാണ് ഇക്വഡോറിന്റെ പ്രതിരോധം തകർത്തത്. ബ്യൂനസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ, 83,000 ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പെനൽറ്റി ബോക്സിനു തൊട്ടു പുറത്തു നിന്ന് മെസ്സിയുടെ ബൂട്ടിൽ നിന്നുതിർന്ന പന്ത് ഇക്വഡോർ ഗോൾവലയിലേക്ക് ചാഞ്ഞിറങ്ങിയത്.

ചെൽസി താരം മോയ്‌സസ് കെയ്സഡോയുടെ നേതൃത്വത്തിൽ അതുവരെ അർജന്റീന മുന്നേറ്റങ്ങളെ ചെറുത്തുനിന്ന ഇക്വഡോറിന്റെ അധ്വാനം അതോടെ വിഫലമായി.കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച ടീമിൽ നിന്ന് അപ്രതീക്ഷിത മാറ്റങ്ങളുമായാണ് അർജന്റീന കോച്ച് ലയണൽ സ്കലോനി ടീമിനെ ഇറക്കിയത്. എന്നാൽ ഇനി ബൊളീവിയക്ക് എതിരെ ഉള്ള മത്സരത്തിൽ മെസ്സി കളിക്കും എന്നും പറഞ്ഞു ,എന്നാൽ ഇത് എല്ലാം വലിയ സന്തോഷ വാർത്ത തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *