ധോണിയെ ആദ്യമായി കൂടിന് പുറത്തിറക്കുന്നു

പ്രശനകാരൻ ആയ അന ആണ് ധോണി എന്ന ആന , എന്നാൽ ഈ ആനയെ പിടിച്ചു ചട്ടം പഠിപ്പിക്കുന്നത് പതിവ് കാഴ്ച ആണ് ,എന്നാൽ അങിനെ പിടിച്ചു കൂട്ടിൽ അടച്ച ആനയെ ഇപ്പോൾ ആദ്യമായി കൂടിന് പുറത്തിറക്കുന്നു വനംവകുപ്പ് മയക്കുവെടിവെച്ച് കൂട്ടിലാക്കിയ പി.ടി.-7 കാട്ടാനയെ വ്യാഴാഴ്ച കൂട്ടിൽനിന്ന് ആദ്യമായി പുറത്തിറക്കി. ജനുവരിയിൽ കൂട്ടിലാക്കിയ ആനയെ 228 ദിവസങ്ങൾക്കുശേഷമാണ് പുറത്തിറക്കുന്നത്. കാഴ്ച കുറഞ്ഞ ഇടതുകണ്ണിന് വിദഗ്ധചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.കൂട്ടിലുണ്ടായിരുന്ന സമയത്ത് തന്നെ വിവിധ തലത്തിലുള്ള ചികിത്സ നൽകിയിരുന്നു. കണ്ണിന്റെ കാഴ്ച വീണ്ടെടുക്കുന്നതിനായി നൽകിയിരുന്ന ചികിത്സ കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

പാപ്പാന്മാരുടെ നിർദേശം കൃത്യമായി പാലിക്കുന്ന ധോണി ചികിത്സാ രീതികളോടും പൂർണമായി സഹകരിക്കുന്നുണ്ട്. കൂടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ധോണിയെ ചങ്ങലയിൽ ബന്ധിച്ച് പരിചരണം ഉറപ്പാക്കുക. ഹൈക്കോടതിയുടെ അനുമതിക്ക് അനുസരിച്ചാവും ചികിത്സ.വനം ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വ്യാഴാഴ്ച രാവിലെ പരിശോധിച്ചശേഷമാണ് ആനയെ കൂട്ടിൽനിന്നു പുറത്തിറക്കിയത്. കൂടിനു പുറത്തുതന്നെയുള്ള മരത്തിൽ ചങ്ങലയിൽ ബന്ധിച്ചാണ് ഇപ്പോൾ ആനയെ നിർത്തിയിരിക്കുന്നത്. ഇനി ആവശ്യമെങ്കിൽ മാത്രമേ ആനയെ കൂട്ടിൽ കയറ്റൂ. കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *