തിരുവനന്തപുരത്തെ മരണവീട്ടിൽ നടന്നത് കണ്ടോ നടുങ്ങി പോലീസ്

കാട്ടാക്കടയിൽ ബന്ധുക്കൾ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. പൂവച്ചൽ പ്രദേശത്ത് വൃദ്ധസദനം നടത്തുന്ന ജലജൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ, ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബന്ധുവിന്റെ മരണ വീട്ടിലെത്തി മടങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഗൃഹനാഥൻ തലയ്ക്കു കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. പൂവച്ചൽ പാറമുകൾ ചാമവിള പള്ളിത്തറ വീട്ടിൽ ജലജൻ ആണ് മരിച്ചത്. ജലജന്റെ ബന്ധുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് നാലരയോടെ തൂങ്ങാംപാറ സിഎസ്ഐ പള്ളിക്കു സമീപമാണു സംഭവം. വാക്കു തർക്കത്തെ തുടർന്നു ജലജനെ സഹോദരിയുടെ മകളുടെ ഭർത്താവ് പൂവച്ചൽ പാറമുകൾ മിസ്പയിൽ സുനികുമാർ ,

സഹോദരൻ കുറകോണം പാറമുകൾ പുത്തൻ വീട്ടിൽ സാബുഎന്നിവർ ചേർന്നു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ജലജനെ മർദിച്ചത്. ഇവർക്കിടയിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.കാട്ടാക്കട പോലീസ് പ്രദേശത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിലെ പ്രതികളെ ചൊവ്വാഴ്ച വെെകീട്ട് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാർത്തകളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *