കേരളത്തിൽ ഡ്രൈവിംഗ് ലൈസൻസ് വീണ്ടും മാറ്റുന്നു പുതിയ ഉത്തരവ്

ഡ്രൈവിങ് ലൈസൻസ് നേടുന്നതിലെ ആദ്യ പടിയാണ് ലേണേഴ്സ് ലൈസൻസ്. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. എന്നാൽ 50 സിസിയിൽ താഴെ എൻജിൻ കപ്പാസിറ്റിയുള്ള മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 16 വയസ്സു തികഞ്ഞാൽ മതി. അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തോ പഠിക്കാനുദ്ദേശിക്കുന്ന ഡ്രൈവിങ് സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തോ ഉള്ള റീജണൽ അല്ലെങ്കിൽ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് അപേക്ഷിക്കേണ്ടത്.ഫോം 2 ലുള്ള അപേക്ഷ, മേൽവിലാസവും പൌരത്വവും തെളിയിക്കുന്ന രേഖകൾ , ഫോം-1 എ യിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഫോം 3, പാസ്പോർട്ട് സൈസ് ഫോട്ടോ മൂന്നെണ്ണം, അംഗീകൃത നേത്രപരിശോധന വിദഗ്ധനിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്,

ഫീസ് അടച്ചതിന്റെ രസീത് എന്നിവയുമായി നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ ടെസ്റ്റിനായി ഹാജരാകണം. ട്രാഫിക് സിഗ്നലുകൾ, ചിഹ്നങ്ങൾ, ഗതാഗത നിയമങ്ങൾ, വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ, ‍ഡ്രൈവറുടെ ചുമതലകൾ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ടെസ്റ്റിലുണ്ടാകുക. പരീക്ഷയിൽ വിജയിക്കുന്നവർക്ക് ആറു മാസം കാലാവധിയുള്ള ലേണേഴ്സ് ലൈസൻസ് ലഭിക്കും. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ചു ഡ്രൈവിംഗ് ലൈസൻസ് രീതിയിൽ വലിയ മാറ്റം കൊണ്ട് വരാൻ പോവുന്നു എന്നാണ് പറയുന്നത് , കമ്പ്യൂട്ടറൈസ്ഡ് രീതിയിൽ ഉള്ള പുതിയ ഡ്രൈവിംഗ് രീതി ആണ് കൊണ്ട് വരുന്നത് , ഈ മാറ്റം വളരെ അതികം നല്ലതു തന്നെ ആണ് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക , ,

https://youtu.be/ujvL6ujQyC4

Leave a Reply

Your email address will not be published. Required fields are marked *