വിവാദങ്ങൾക്കിടയിലും നവ്യയെ ചേർത്ത് നിറുത്തി സന്തോഷ്

നമ്മൾക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു സിനിമ താരം ആണ് നവ്യ നായർ ,ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെ ചർച്ച ആകുന്ന വിഷയമാണ് സച്ചിൻ സാവന്തും, നവ്യ നായരുമായുള്ള ബന്ധം, നടിയുടെ ഈ ഒരു വിഷയം ഒരുപാടു വിവാദങ്ങൾ ആണ് സൃഷ്ട്ടിച്ചിരിക്കുന്നത്, എന്നാൽ ഈ വിവാദങ്ങൾക്കിടയിലും നവ്യയെ ചേർത്ത് നിറുത്തിയിരിക്കുകയാണ് ഭർത്താവ് സന്തോഷ്, സച്ചിൻ സാവന്തുമായുള്ള വിഷയത്തിൽ ഒരുപാടു സൈബർ ആക്രമണം ആയിരുന്നു നടിക്ക് നേരിടേണ്ടി വന്നത്, എന്നാൽ നടിക്ക് ഫുൾ സപ്പോർട്ടുമായി കുടുംബം ഒപ്പമുണ്ട്.എന്നാൽ, നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്നാണ് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്.

എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി. നവ്യാ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്താണെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണം സമ്മാനമായി നൽകിയതായും ഇഡി പറയുന്നു. നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായും സാവന്തിൻറെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ വ്യക്തമാക്കി. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *