കുടുംബങ്ങള്‍ക്കായി ഒരു കോടി ഖുശിയുടെ വിജയം ആഘോഷിച്ച് വിജയ് ദേവരകൊണ്ട

ഖുശിയുടെ വിജയം ആഘോഷിച്ച് വിജയ് ദേവരകൊണ്ട , തെന്നിന്ത്യയിലെ സൂപ്പർതാരമാണ് വിജയ് ദേവരകൊണ്ട. മറ്റ് താരങ്ങളെക്കാളും ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരവുമാണ്. ആരാധകർക്ക് താരം വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. അടുത്തിടെയാണ് മണാലിയിലേക്ക് 100 ആരാധകർക്ക് ട്രിപ്പ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ‘ഖുഷി’യുടെ വിജയത്തിൽ ആരാധകർക്ക് സമ്മാനമായി എത്തിയിരിക്കുകയാണ്. ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച ഒരു യുവ നടൻ ആണ് വിജയ് ദേവരകൊണ്ട ,തെലുങ്ക് സിനിമയിലെ ഒരു നടൻ ആണ് വിജയ് സായ് ദേവരകൊണ്ട. തെലങ്കാന ആണ് സ്വദേശം, കൂടാതെ ഫിലിം ഫെയർ അവാർഡ്‌ ഉൾപ്പെടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പഠനത്തിന് ശേഷം നാടകങ്ങളിലൂടെയാണ് വിജയ് മുഖ്യധാരയിലേക്ക് വരുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. യെവടെ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ ഖുഷിയുടെ വിജയത്തിന് പിന്നാലെ ഒരു കോടി രൂപ 100 കുടുംബങ്ങൾക്ക് വീതം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങൾക്ക് വരുന്ന 10 ദിവസങ്ങൾക്കുള്ളിൽ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന പരിപാടിക്കിടെ വേദിയിൽ വെച്ചായിരുന്നു താരം ഇക്കാര്യം പ്രഖ്യാപിച്ചത്.പാൻ-ഇന്ത്യൻ റൊമാന്റിക് ഡ്രാമയാണ്ഖുഷി. സെപ്റ്റംബർ 1നാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്., കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *