ടി പി മാധവന്റെ ഇപ്പോഴത്തെ ആരോഗ്യനില കണ്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്നു ടി പി മാധവൻ.മലയാള ചലച്ചിത്ര, ടെലി സീരിയൽ അഭിനേതാവാണ് തിരുക്കോട് പരമേശ്വരൻ മാധവൻ എന്നറിയപ്പെടുന്ന ടി.പി. മാധവൻ , രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് ടി.പി. മാധവൻ്റെ ശ്രദ്ധേയമായ സിനിമകൾ. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2016 മുതൽ പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിലാണ് , മലയാള സിനിമയുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മിനിസ്ക്രീനിലും സജീവ സാന്നിധ്യമായിരുന്നു.

ഇപ്പോൾ 8 വർഷത്തോളമായി പത്തനാം പുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ് അദ്ദേഹം. കുടുംബമൊക്കെ ഉപേക്ഷിച്ച നിലയിലാണ്. എന്നാൽ ഈ വർഷത്തെ ടി പി മാധവൻ്റെ ഓണദിവസമാണ് വൈറലായി മാറുന്നത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓർമ്മ പോലും നശിച്ച ഒരു അവസ്ഥയിലേക്കാണ് എത്തി നിൽക്കുന്നത്. ഇത്രയും വർഷം സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നിട്ടുപോലും അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാൻ സഹപ്രവർത്തകരിൽ ചുരുക്കം പേർ മാത്രമാണ് വന്നത്. പത്തനാംപുരത്തെ എംപിയായ ഗണേഷ് കുമാർ, സുരേഷ് ഗോപി, ജയരാജ് വാര്യർ, നടിചിപ്പി, നിർമ്മാതാവ് എം രഞ്ജിത്ത്, മധുപാൽ തുടങ്ങിയവർ. ഈ വർഷത്തെ ഓണത്തിന് ഗാന്ധിഭവനിൽ ചെന്നവർ ഓർമ്മശക്തി നഷ്ടപ്പെട്ട് പലതും പറയുന്ന ടി പി മാധവനെയാണ് കണ്ടത്. ഓണം ഗംഭീരമായിരുന്നുവെന്നും, എൻ്റെ അച്ഛൻ എന്നെ കാണാൻ വന്നതിനു ശേഷം തിരിച്ചു പോയെന്നും, ഓണസദ്യയൊക്കെ നല്ലതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *