പണിക്കിടെ ബാങ്ക് വിളി സമയമായപ്പോൾ തൊഴിലാളി മനോഹരമായി ബാങ്ക് വിളിച്ചപ്പോൾ

നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യം ആണ് പള്ളിയിലെബാങ്ക് വിളി , വിശ്വാസികൾ കൂട്ടമായി നിർവ്വഹിക്കേണ്ട നമസ്ക്കാരങ്ങൾ അവയുടെ സമയങ്ങളിൽ മസ്ജിദുകളിൽ നിന്നും അറിയിക്കുന്നതിനെയാണ് ആദാൻ അല്ലെങ്കിൽ വാങ്ക് എന്ന് പറയുന്നത്. നമസ്ക്കാരം തുടങ്ങുന്നതിനും നിശ്ചിത സമയം മുൻപ് ആണ് വാങ്ക് വിളിക്കുന്നത്. പള്ളികളിൽ വാങ്ക് വിളിക്കുന്നയാളാണ് മുഅദ്ദിൻ. നമസ്ക്കാരം തുടങ്ങുന്നതിന് തൊട്ടുമുൻപ് അക്കാര്യം അറിയിക്കുന്നതിനെ ഇക്കാമത്ത് എന്നാണ് പറയുന്നത്.മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ആദ്യ വർഷമാണ് വാങ്ക് വിളിച്ച് നമസ്‌കാരസമയം അറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത്.

ആയിരത്തിനാനൂറിലധികം കൊല്ലങ്ങളായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മുഴങ്ങുന്ന വാങ്കുവിളിയുടെ തുടക്കക്കാരൻ ബിലാൽ ഇബ്നു റബാഹ് എന്ന എത്യോപ്യൻ വംശജനായ കറുത്ത വർഗ്ഗക്കാരനാണ്. മദീനയിലെ മസ്ജിദുന്നബവിക്ക് മുകളിൽ കയറിനിന്നാണ് ബിലാൽ ആദ്യമായി വാങ്ക് വിളിച്ചത്. അത് വരെ രണ്ട് മരപ്പലകകൾ പരസ്​പരം അടിച്ച് ശബ്ദമുണ്ടാക്കിയായിരുന്നു നമസ്‌കാരസമയം അറിയിച്ചിരുന്നത്. കാലാന്തരത്തിൽ വാങ്ക് ‌വിളി ദൂരസ്ഥലങ്ങളിൽ കേൾക്കാൻ ശബ്ദസാങ്കേതിക ഉപകരണങ്ങളുടെ സൗകര്യം ഉപയോഗിച്ച് തുടങ്ങി.പള്ളിയിലെ പെയിന്റിങ് പണിക്കിടെ ബാങ്ക് വിളി സമയമായപ്പോൾ തൊഴിലാളി മനോഹരമായി ബാങ്ക് വിളിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *