ശബരിമലയിൽ പുലിയും ഇറങ്ങിയപ്പോൾ

ശബരി മലയിൽ പുലിയെ കണ്ടു എന്ന വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി ആണ് കാണാറുള്ളത് എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , മണ്ഡലകാലം അവസാനിച്ചെങ്കിലും മകരവിളക്കിനായി ശബരിമലനട തുറന്നിരിക്കുന്നതിനാൽ ഭക്തരുടെ ഒഴുക്കാണ്. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഭക്തർ കാനന പാതയിലൂടെ ക്ഷേത്രദർശനം നടത്തുന്നവരാണ്. മകരവിളക്ക് ദർശിക്കുന്ന പൊന്നമ്പലമേട്ടിലേക്കും നിരവധി ഭക്തരാണ് എത്തുന്നത്. അതിനിടെ ശബരിമലയിൽ പുലി ഇറങ്ങി എന്നപേരിൽ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറലായ ഈ വീഡിയോ ഗൂഡല്ലൂരിലെ ഹോട്ടലിൽ നിന്നുള്ളതാണെന്ന രീതിയിലും പ്രചരിക്കുന്നുണ്ട്.

ഒരു പുള്ളിപ്പുലി, പ്ലാന്റിന്റെ സമീപത്തുകൂടി നടക്കുന്ന ദൃശ്യങ്ങളാണിത്. ശബരിമല അരവണ പ്ലാന്റാണോ ഇതെന്നറിയാനായി ഞങ്ങൾ ദേവസ്വം ബോർഡ് അധികൃതരുമായി സംസാരിച്ചു. ശബരിമലയിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ‘ ശബരിമല അരവണ പ്ലാന്റല്ല ദൃശ്യത്തിലുള്ളത്. മറ്റേതോ സ്ഥലമാണിത്. മാത്രമല്ല പുള്ളിപ്പുലിയുടെ സാന്നിധ്യം ഉള്ളതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതും ശബരിമലയുടെ പേരിലിറങ്ങിയ മറ്റൊരു വ്യാജ ആരോപണം മാത്രമാണ്.’ ദേവസ്വം ബോർഡ് പിആർഒ സുനിൽ അരുമാനൂർ പറഞ്ഞു. തുടർന്ന് പുലി ഇറങ്ങിയോ എന്നുള്ള വിവരം ഉറപ്പിക്കാനായി ഞങ്ങൾ ഫോറസ്റ്റ് ഡിവിഷണൽ ഓഫിസിൽ ബന്ധപ്പെട്ടു. പുലിയുടെ സാന്നിധ്യമുള്ള മേഖലയാണ് ശബരിമലയെങ്കിലും നിലവിൽ പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട ഒരു സന്ദേശവും ലഭ്യമായിട്ടില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/onClPyWXweU

Leave a Reply

Your email address will not be published. Required fields are marked *