മയക്ക് വെടി വിദഗ്ധൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ആനകളെ മയക്കുവെടി വെക്കുന്നത് പതിവ് കാഴ്ച ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ ഇങ്ങനെ
മയക്ക് വെടി വിദഗ്ധൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മുൻ വനംവകുപ്പു ജീവനക്കാരൻ മരിച്ചു. ഹാസൻ ഹൊന്നവല്ലി സ്വദേശി എച്ച്.എച്ച്. വെങ്കടേഷാ മരിച്ചത്.വ്യാഴാഴ്ചയാണ് ആലുർ താലൂക്കിൽ കാട്ടാനയെ മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ വെങ്കടേഷിന് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച മറ്റൊരു ആനയുമായുള്ള പോരിനിടെ പരിക്കേറ്റ ഭീമ എന്ന ആനയെ ചികിത്സിക്കുന്നതിന് വേണ്ടി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

വെടിയുതിർത്തെങ്കിലും ലക്ഷ്യം തെറ്റിയതോടെ ആന വെങ്കടേഷിന് നേരെ തിരിഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തുവീണ വെങ്കടേഷിനെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഹാസനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെങ്കടേഷിന്റെ കുടുംബത്തിന് വനംവകുപ്പ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. വനം-പരിസ്ഥിതി വകുപ്പുമന്ത്രി ഈശ്വർ ഖന്ദ്രെ വെങ്കടേഷിന്റെ മരണത്തിൽ അനുശോചിച്ചു. ജി.എസ്. മഞ്ജുളയാണ് വെങ്കടേഷിന്റെ ഭാര്യ. മക്കൾ: മിഥുൻകുമാർ, മോഹിത്. സംഭവത്തിൽ വനം ഡെപ്യൂട്ടി കൺസർവേറ്റർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, അസിസ്റ്റന്റ് കൺസർവേറ്റർ എന്നിവർക്കെതിരേ ആലുർ പോലീസ് കേസെടുത്തു. വെങ്കടേഷിന്റെ മകൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *