പാപ്പാനെ കൊല്ലാൻവന്ന ആനക്ക് മുട്ടൻ പണികൊടുത്ത നാട്ടാന

കാട്ടിലെ ആനകളെ പിടികൂടിയാണ് നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ആനകളെ എല്ലാം കൊണ്ടുവന്നത് എന്നത് എല്ലാ ആന പ്രേമികൾക്കും അറിയാം. എന്നാൽ കാട്ടിലെ ആനകളിൽ നിന്നും വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞതാണ് നാട്ടിലെ ആനകൾ. ചട്ടം പാടിപ്പിച്ച് ഇണക്കി എടുത്തതുകൊണ്ടുതന്നെ തങ്ങളുടെ കൂടെ ഉള്ള പാപ്പാന്മാരോടും കുറച്ച് എങ്കിലും സ്നേഹം കാണിക്കുന്നവരാണ് ഇത്തരം ആനകൾ.

അത്തരത്തിൽ നാട്ടിൽ എത്തിയ ഒരു താപ്പാനയാണ് ആനമല കലിം. മറ്റാനകളെ വെല്ലുന്ന തരത്തിലുള്ള മേയ്ക്കരുത്ത് ഉള്ള ഒരു ആനയാണ് ആനമല കലിം. മറ്റൊരു ആനക്കും ഉള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് ഈ ആനയുടെ മേയ്ക്കരുത്തും ശക്തിയും. ഈ ഒരു ആനയുടെ മുൻപിൽ ഏതൊരു കാറ്റുകൊമ്പനും മുട്ടുമടക്കാരും ഉണ്ട്. ആരൊക്കെ ഇവനെ ആക്രമിക്കാൻ വന്നാലും ഇവനെ ജയിക്കാൻ കഴിയാറുള്ളു.

സത്യമംഗലം കാടിനുകളിൽ നിന്നും ലഭിച്ച ആനയാണ് കലിം എന്ന കൊമ്പൻ. വളരെ ചെറിയപ്രായത്തിൽ തന്നെ ചട്ടമ്പിത്തരം കൂടെ ഉള്ള ഒരു ആനയാണ് കലിം. മറ്റാനകളിൽ നിന്നും വ്യത്യസ്തമായ ഒരു ആനയായതുകൊണ്ടുതന്നെ കാര്യങ്ങൾ പറഞ്ഞ് അനുസരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ പളനിസാമി എന്ന പാപ്പാൻ അവന് തുണയായതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താപ്പാനയായി കലിം മാറി.

പാപ്പാന്റെ നിർദേശം ലഭിക്കാതെ തന്നെ ആപത് ഘട്ടങ്ങളിൽ എതിരാളികളെ ആക്രമിക്കുന്ന ഒരാളായിമാറി കലിം. ഏതൊക്കെ അപകടകരമായ സാഹചര്യം വന്നാലും തന്റെ പാപ്പാന്റെ ദേഹത്തു ഒരു പോറൽ പോലും വരാതെ നോക്കുന്ന ആനകൂടിയാണ് കലിം എന്ന കൊമ്പൻ.

Leave a Reply

Your email address will not be published. Required fields are marked *