വരലക്ഷ്മി വ്രതം-നാളെ സ്ത്രീകൾ ഈ വാക്ക് 3 തവണ പറഞ്ഞാൽ,മനസ്സിൽ ആഗ്രഹിച്ച കാര്യം ദേവി നടത്തിത്തരും

നാളെ വരലക്ഷ്മി വ്രതം-നാളെ സ്ത്രീകൾ ഈ വാക്ക് 3 തവണ പറഞ്ഞാൽ,മനസ്സിൽ ആഗ്രഹിച്ച കാര്യം ദേവി നടത്തിത്തരും , നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ക്ഷേമസൗഭാഗ്യങ്ങൾ നേടിത്തരുന്ന അനുഷ്ഠാനമാണ് വരലക്ഷ്മി വ്രതം. കർക്കടക മാസത്തിലെ ദ്വാദശ വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. ഈ ദിവസം സർവ്വ ഐശ്വര്യങ്ങളുടെയും പ്രതീകമായ മഹാലക്ഷ്മി ദേവിയുടെ ജന്മദിനമാണെന്നാണ് വിശ്വാസം. ഭക്തിയോടെ ഈ ദിനം വ്രതാനുഷ്ഠാനം നടത്തിയാൽ ദേവിയിൽ നിന്ന് ഏതു വരവും ലഭിക്കുമത്രെ. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. സുമംഗലികളാണ് ആഗ്രഹം സാഫല്യത്തിനായി വ്രതം അനുഷ്ഠിക്കുന്നത്.

മഹാലക്ഷ്മി പ്രീതി ലഭിക്കുന്ന വരലക്ഷ്മി വ്രതം രണ്ട് ദിവസങ്ങളിലായാണ് അനുഷ്ഠിക്കുന്നത്. പ്രധാനപ്പെട്ട ദിവസം വെള്ളിയാഴ്ച ആണെങ്കിലും വ്യാഴാഴ്ച തന്നെ പൂജാമുറി വൃത്തിയാക്കി അരിപ്പൊടി കൊണ്ട് കോലമെഴുതി പൂക്കൾകൊണ്ട് അലങ്കരിച്ച് പൂജയ്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുക. ഒരു ചെമ്പ് കലശത്തിൽ നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്, നാരങ്ങ, കണ്ണാടി, കൊച്ചു കരിവള, കുങ്കുമച്ചെപ്പ്, പച്ചരി തുടങ്ങിയവ നിറയ്ക്കുന്നു. കുടത്തിൻ്റെ വായ് മാവില നിരത്തി അതിനു മുകളിലായി നാളീകേരം പ്രതിഷ്ഠിക്കുന്നു.നാളീകേരത്തിൽ ദേവിയുടെ പടം വച്ച് കുടത്തിൻ്റെ മുഖം ഭംഗിയായി അലങ്കരിക്കുക.പിന്നീട് വെള്ളപ്പൊങ്കാല ഉണ്ടാക്കി കർപ്പൂരം ഉഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *