പാപ്പാൻ ആന പുറത്ത് കുടുങ്ങി. കൈ വിട്ട് താഴെ വീണാൽ ആന കുത്തും

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് പൂരങ്ങൾക്കും മറ്റും ആണ് ആനകൾ ഇടഞ്ഞു കാണാറുള്ളത് എന്നാൽ തടി പിടിക്കാൻ വന്ന ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് വളരെ പ്രയാസം ഉണ്ടാക്കുന്നത് ആയിരുന്നു , ഇലന്തൂരിൽ ഇടഞ്ഞോടിയ ആനയുടെ പുറത്ത് രണ്ടാം പാപ്പാൻ കുടുങ്ങിയത് 6 മണിക്കൂർ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാൻ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാനയാണ് നാടിനെ 6 മണിക്കൂർ മുൾമുനയിൽ നിർത്തിയത്.മുത്തൻകുഴിയിൽ തടി പിടിക്കാനായി കൊണ്ടുവന്ന അപ്പു എന്ന മോഴയാനയാണ് ഇടഞ്ഞത്. ഈ സമയം രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രൻ ആനയുടെ പുറത്ത് ഉണ്ടായിരുന്നു.

വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ തട്ടി മറിച്ച ശേഷം ഏതാനം റബ്ബർ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു. ഒന്നാം പാപ്പാൻ ജനവാസമില്ലാത്ത കുന്നിലേക്ക് ബുദ്ധിപൂർവ്വം ആനയെ ഓടിച്ച് കയറ്റിയതു കൊണ്ട് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മണിക്കൂറുകളോളം മുത്തൻകുഴിയിലെ റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ 6 മണിക്കൂറിന് ശേഷം വൈകുന്നേരം 6 ഓടെയാണ് മറ്റ് ആനകളുടെ പാപ്പാൻമാർ ചേർന്ന് തളച്ച് രവീന്ദ്രനെ താഴെയിറക്കിയത്. നീണ്ട 6 മണിക്കൂർ സമയം ഇടഞ്ഞ ആനയുടെ മുകളിൽ ആശങ്കാകുലരായ ബന്ധുക്കളുടെ മുന്നിലാണ് രവീന്ദ്രൻ കഴിച്ച് കൂട്ടിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *