ആഗസ്‌റ്റ് 22, 23, 24 ചൊവ്വ സംക്രമണം ഈ നാളുകാർക്ക് രാജയോഗം

ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വ ശുഭഭാവത്തിൽ നില്ക്കുമ്പോൾ ആ വ്യക്തിക്ക് ശുഭഫലങ്ങൾ ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. കൂടാതെ, വ്യക്തി ശക്തനും ധീരനുമായിത്തീരുന്നു. അതായത്, ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്. നേരെമറിച്ച്, ചൊവ്വ അശുഭമായിരിക്കുമ്പോൾ, ആ വ്യക്തിയുടെ ജീവിതത്തിൽ അശുഭ കാര്യങ്ങൾ ആവും സംഭവിക്കുക. ഇത്, സമൂഹത്തിന് എതിരായ കാര്യങ്ങൾ ചെയ്യാൻപോലും ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ കൂടുതൽ ശുഭ ഫലങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം. ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ഈ രാശിക്കാർ സാമ്പത്തിക മേഖലയിൽ വളരെ ഉയർച്ച നേടും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയം നേടുവാൻ സാധിക്കും. ഈ കാലയളവിൽ ഈ രാശിക്കാർ ശത്രുക്കളുടെമേൽ ആധിപത്യം സ്ഥാപിക്കും. ഈ സമയത്ത് ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യം കോപം നിയന്ത്രിക്കുക,

സംസാരം നിയന്ത്രിക്കുക എന്നതാണ്. ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം വളരെ ഫലപ്രദമാകും. ഈ രാശിക്കാർ ബിസിനസിൽ വളരെ ഉയർച്ച നേടും. സാമ്പത്തിക മേഖലയിലും വ്യക്തിക്ക് വിജയം നേടാനുള്ള അവസരങ്ങൾ ഉണ്ടാകും. ഈ സമയത്ത്, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും, അത് ഭാവിയിൽ ഏറെ പ്രയോജനകരമാണെന്ന് തെളിയിക്കും. ബിസിനസ് വർധിപ്പിക്കാനും മറ്റും ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ അനുകൂലമാണ്.പുതിയ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും നൽകും. ഈ രാശിക്കാർ സ്വതവേ ആശയവിനിമയത്തിൽ പ്രാവീണ്യമുള്ളവർ ആയിരിയ്ക്കും. ഇത് ഇവരെ പ്രശ്നങ്ങളെ നിർഭയം നേരിടാനും വിജയം നേടാനും സഹായിയ്ക്കും. മാധ്യമങ്ങൾ, അഭിഭാഷകർ, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ ശുഭകരമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/tOsTscR_E1I

Leave a Reply

Your email address will not be published. Required fields are marked *