വിനായക ചതുർത്ഥി, നാളെ രാത്രി ചന്ദ്രനെ കണ്ടാൽ ഇങ്ങനെ ചെയ്യൂ

ശ്രീ മഹാഗണപതിയുടെ തിരു അവതാര ദിനമാണ് വിനായക ചതുർത്ഥി.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്.ഗണപതി ഭഗവാന്റെ പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടെ ഗണേശോത്സവം ആരംഭിക്കുകയായി. ഈ വിഗ്രഹം പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കപ്പെടുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്നു. വിഗ്രഹത്തിനു മുന്നിൽ വിളക്ക് തെളിച്ചു 10 ദിവസം യഥാവിധി ഗണേശനെ ഭജനം ചെയ്ത് ഹോമം ചെയ്യപ്പെടുന്നു. പൂജ പ്രസാദം സമൂഹത്തിനു വിതരണം ചെയ്യും. ഗണേശഭഗവാന്റെ പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മോദകം,

ഉണ്ണിയപ്പം ഒക്കെയാണ് സാധാരണമായി പ്രസാദമായി ഉണ്ടാകാറുള്ളത്. പത്താം ദിവസം അതായത് അനന്ത ചതുർദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വലിയ ആഘോഷത്തോടും ഘോഷയാത്രയായി അടുത്തുള്ള ഉചിതമായ നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവം പരിസമാപ്തി ആകും. കേരളത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുമ്പോൾ അതിനോട് അനുബന്ധിച്ചു ആനയൂട്ടു നടത്തുന്ന പോലെ പ്രാദേശികമായി ഓരോ സ്ഥലത്തും ഓരോ ആചാരം ഉണ്ട്. എന്നാൽ ഈ ചതുർഥി ദിവസങ്ങളിൽ ചില നക്ഷത്രക്കാർക്ക് വളരെ അനുകൂലം തന്നെ ആയിരിക്കും വളരെ നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും ,

Leave a Reply

Your email address will not be published. Required fields are marked *