അരിക്കൊമ്പൻ ഇനി മുതൽ അരുമൈ മകൻ

കേരളത്തിൽ ചിന്നക്കനാൽ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്ക് കാടു കടത്തിയ കാട്ടാന അരിക്കൊമ്പൻ വീണ്ടും ഒറ്റയാനായി. പുതുനാട്ടിലെ ആനക്കൂട്ടവുമായി സൗഹൃദം പുലർത്തിയ അരിക്കൊമ്പൻ പിന്നീട് സംഘവുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോൾ ഒറ്റയ്ക്കാണു സഞ്ചാരം. തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോത‍യാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴും ഉള്ളത്.തമിഴ്നാട്ടിലെ തേനി ജില്ലയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയ ശേഷം ജൂൺ ആദ്യവാരമാണ് ആനയെ ഇവിടെ തുറന്നു വിട്ടത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളർ സിഗ്നലി‍ലൂടെ പെരിയാർ കടുവ സങ്കേതത്തിൽ ലഭിക്കുന്നുണ്ട്.

കന്യാകുമാരി ഡിഎഫ്ഒ വഴി ആനയുടെ സഞ്ചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും മുറിവുകൾ ഇല്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ പറഞ്ഞു. തുറന്നു വിട്ട ശേഷം നാലു തവണ ആനയുടെ ഫോട്ടോകളും വിഡിയോകളും തമിഴ്നാട് പുറത്തു വിട്ടിരുന്നു. ഇതിനു ശേഷം ചിത്രങ്ങൾ വിടാഞ്ഞത് അഭ്യൂഹങ്ങൾക്കിടയാക്കി. അരികൊമ്പൻ ഇനി തമ്മിൽ തമിഴ് നാട്ടിൽ തന്നെ കഴിയും എന്നു തന്നെ ആണ് പറയുന്നത് ,അരിക്കൊമ്പൻ ഇനി മുതൽ അരുമൈ മകൻ എന്ന പേരിൽ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *