കൂടൽമാണിക്യം ദേവസ്വം ആനയൂട്ട്

കേരള സാംസ്‌കാരിക പൈതൃകത്തിൽ ഗജവീരന്മാർക്കു ഒഴിച്ചു കൂടാൻ കഴിയാത്ത സ്ഥാനം തന്നെയാണുള്ളത്‌. ഗംഭീര്യത്തോടെ നെറ്റിപ്പട്ടം കെട്ടി തലയുയർത്തി നിൽക്കുന്ന വീരൻമാർ ക്ഷേത്ര മഹോത്സവങ്ങളുടെ കീർത്തിയുടെയും യശസ്സിന്റെയും പ്രതീകങ്ങളാണ്‌. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഭഗവാനുള്ള സമർപ്പണമായാണ്‌ ആനയൂട്ട്‌ നടത്തിപ്പോരുന്നത്‌. ഉത്സവത്തോടനുബന്ധിതമായൊരു ദിവസം ആനകളെ ക്ഷേത്രസന്നിധിയിലെത്തിച്ചു പ്രത്യേകമായ ആയൂർവേദ വിധിപ്രകാരം ശർക്കര, നെയ്യ്‌, തേങ്ങാ, കരിമ്പ്‌, അരി എന്നിവ ചേർത്തു തയ്യാറാക്കപ്പെട്ട സദ്യ നൽകി ആരാധിക്കുന്നു. അണിനിരന്നു നിൽക്കുന്ന ഗജവീരന്മാർക്കുമുന്നിൽ ആയിരങ്ങൾ സമർപ്പണവുമായി കാത്തുനിൽക്കുന്നു.

കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ ആനയൂട്ട്​ നടത്തി. 25 ആനകളെ പ​ങ്കെടുപ്പിച്ചു. മുന്നോടിയായി നടന്ന മഹാഗണപതി ഹോമത്തിനും ഗജപൂജക്കും തന്ത്രി വല്ലഭൻ നമ്പൂതിരി, മണക്കാട്ട് പരമേശ്വരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ആനകളുടെ സുഖചികിത്സ ആണ് ഇത് , നിരവധി ആനകൾ ആണ് ഈ പരുപാടിയിൽ പങ്കെടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *