ലക്ഷ്മി ദേവി പടി ഇറങ്ങും വീട് നശിച്ച് വെണ്ണീറാകും

ലോകമാതാവായ ലക്ഷ്‍മീദേവിയുടെ എട്ട് രൂപങ്ങളാണ് അഷ്‍ടലക്ഷ്മിമാർ. സമ്പത്തിൻറേയും ഐശ്വര്യത്തിൻറേയും പ്രതീകമാണ് ലക്ഷ്‍മീദേവി. അഷ്‍ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാകുന്നു.ഹൈന്ദവ വിശ്വാസ പ്രകാരം ഐശ്വര്യദേവതയായ മഹാലക്ഷ്‍മിയുടെ എട്ട് അവതാര രൂപങ്ങളെയാണ് അഷ്‍ടലക്ഷ്മികൾ എന്ന് അറിയപ്പെടുന്നത്. സമ്പത്തിൻറെ എട്ട് സ്രോതസ്സുകളുടേയും അധിപയാണ് അഷ്‍ടലക്ഷ്മികൾ. അഷ്ടലക്ഷ്മീപൂജ അനുഷ്ഠിക്കുന്നവർക്ക് ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. സർവ്വ സൃഷ്ടികളുടേയും ആദി രൂപമാണ് ദേവിയെന്ന് വിശ്വസിക്കുന്നു.

മഹാലക്ഷ്‍മി എന്നും ആദി ലക്ഷ്മിയെ വിശേഷിപ്പിക്കാറുണ്ട്. അനന്തമായ സമ്പത്ത് പ്രദാനം ചെയ്യുന്ന ദേവി ഭൃഗുമുനിയുടെ പുത്രിയാണ്. താമരയിൽ ഇരിക്കുന്ന ആദിലക്ഷ്മിക്ക് നാലു കരങ്ങളുണ്ട്. ഹൈന്ദവപുരാണങ്ങളിൽ വിഷ്ണു ഭഗവാന്റെ പത്നിയാണ് ഭഗവതി ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും എട്ടു തരം ഐശ്വര്യങ്ങളും ലക്ഷ്മിയുടെ പ്രതീകമാണ്. എന്നാൽ നമ്മളുടെ എല്ലാവരുടെയും വീടുകളിൽ ലക്ഷ്മി ദേവി ഉണ്ട് , ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇല്ല എന്ക്കിൽ വീട് നശിച്ചു വെണ്ണിറാകും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *