ഈ ആനക്കൂട്ടിൽ പട്ട കിട്ടില്ല |പ്ലാവില തിന്നുന്ന കോടനാട് അഞ്ജന

കേരളത്തിൽ സവിശേഷശ്രദ്ധ ലഭിക്കുന്ന മൃ​ഗമാണ് ആന. ക്ഷേത്രത്തിലെ ഉൽസവമോ, മറ്റെന്തെങ്കിലും ആഘോഷമോ ആന എഴുന്നള്ളിപ്പ് ഇല്ലാതെ പൂർണ്ണമാവില്ല. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണിത്. ശ്രദ്ധയോടെ പരിശീലിപ്പിച്ച് പരിചരിച്ചു വരുന്ന ആനകളെ കേരളീയർ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം.

കാട്ടാനകളെ പിടിക്കുന്നത് നിരോധിച്ചെങ്കിലും കോടനാട്ടെ ആന പരിശീലന കേന്ദ്രം പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും വനംവകുപ്പിനുള്ള ആനകളുടെ പരിശീലന കേന്ദ്രമായും തുടരുന്നു. വയനാട്ടിൽ മുത്തങ്ങ, പത്തനംതിട്ടയിൽ കോന്നി എന്നിവയാണ് മറ്റ് സർക്കാർ വക ആന പരിശീലന കേന്ദ്രങ്ങൾ. ഈ ആനക്കൂട്ടിൽ പട്ട കിട്ടില്ല പ്ലാവില തിന്നുന്ന കോടനാട് അഞ്ജന എന്ന അനായുടെ വീഡിയോ ആണ് ഇത് , ആനകൾക്ക് പനയുടെ പട്ട ആണ് നൽകാറുള്ളത് എന്നാൽ ഇവിടെ ഈ ഇല ആണ് കഴിയുന്നത്‌ ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *