ഷോളയാറിൽ കൊമ്പൻ കബാലി റോഡ് തടഞ്ഞപ്പോൾ

വനമേഖലയിൽ ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ അങിനെ സ്ഥിരം പ്രശനകാരൻ ആയ ഒരു ആന ഉണ്ട് , ഷോളയാറിൽ കൊമ്പൻ കബാലി റോഡ് തടഞ്ഞു. രണ്ടു മണിക്കൂർ യാത്രക്കാർ വഴിയിൽ കുടുങ്ങി. വലിയ ഇടവേളയ്‌ക്കു ശേഷമാണ് കബാലി റോഡിൽ ഇറങ്ങുന്നത്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊമ്പൻ ഷോളയാറിലെ റോഡിൽ നിലയുറപ്പിച്ചത്. വഴിയരികിലെ പന നേരത്തെ മറിച്ചിട്ടിരുന്നു. ഇത് കഴിക്കാൻ ആയിരുന്നു കാട്ടാന എത്തിയത്. മണിക്കൂറുകളോളം യാത്രക്കാർ നിന്നിട്ടും ആന റോഡിൽ നിന്നും മാറിയിരുന്നില്ല. രണ്ടു മണിക്കൂറോളമാണ് വാഹനങ്ങൾ കുടുങ്ങിയത്. വാഹനങ്ങളുടെ അടുത്തേയ്‌ക്ക് പാഞ്ഞെങ്കിലും ആക്രമിച്ചില്ല.

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കാടുകയറ്റുകയായിരുന്നു.അതിരപ്പിള്ളി, വാൽപ്പാറ റൂട്ടിലെ വിനോദ സഞ്ചാരികളാണ് ഷോളയാറിൽ കുടുങ്ങിയത്. എട്ടുമണിയ്‌ക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കബാലിയെ പേടിച്ച് കഴിഞ്ഞ വർഷം ഒരാഴ്ച റോഡിൽ ഗതാഗതം നിരോധിച്ചിരുന്നു. അതിരപ്പിള്ളി, വാൽപ്പാറ റൂട്ടിലെ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/mwVJvrb8gNI

Leave a Reply

Your email address will not be published. Required fields are marked *