വീണ്ടും കലിയിൽ കടകൾ പൊളിച്ച് പടയപ്പ നാട്ടിൽ ഇറങ്ങി

കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുകയാണ് ഇപ്പോൾ ജനവാസ മേഖലയിൽ പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേയ്ക്ക് തുരത്തുന്നതുവരെ പച്ചക്കറി മാല്യന്യങ്ങൾ പ്ലാന്റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഗ്രാമപഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പടയപ്പ വീണ്ടും ജനവാസ മേഖലയിലെത്തി. മറയൂർ തലയാർ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ഒരു മാസമായി മറയൂർ മേഖലയാണ് പടയപ്പ താവളമാക്കിയിരിക്കുന്നത്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്.

തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാം. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന പേടിയിലാണ് ആളുകളിപ്പോൾ കഴിയുന്നത്. ആന വലിയ ആക്രമണത്തിന്റെ പേടിയിൽ ആണ് ഇരിക്കുന്നത് എല്ലാവരും , ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾക്ക് ആണ് അപകടം ഉണ്ടായിരിക്കുന്നത് ,ആനയെ എത്രയും വേഗത്തിൽ തന്നെ പിടിച്ചു കൊണ്ട് പോവണം എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *