അരികൊമ്പന്റെ സുരക്ഷ താൽക്കാലത്തേക്ക് പൂർണമായും പിൻവലിക്കില്ല

അരിക്കൊമ്പന് സംരക്ഷണം വേണമെന്ന് അരികൊമ്പന്റെ സുരക്ഷ താൽക്കാലത്തേക്ക് പൂർണമായും പിൻവലിക്കില്ല എന്നും പറയുന്നു , അരിക്കൊമ്പൻ ഇപ്പോഴും ഷൺമുഖ നദിക്കരയുടെ ഭാഗത്ത് ചുറ്റിക്കറങ്ങുന്നതായാണ് റിപ്പോർട്ട്. അരിക്കൊമ്പന് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന് ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ. ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബാണ് കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകിയത്.

അതേസമയം വനത്തിൽ നിന്നും പുറത്തു വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യവും വൈകുകയാണ്. അരിക്കൊമ്പനിപ്പോഴും ഷൺമുഖ നദിക്കരയിൽ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ്. രണ്ടു ദിവസം ക്ഷീണിതനായിരുന്നു. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം.നദീതീരത്ത് നിന്നും ഉൾവനത്തിലേക്ക് കയറിപ്പോകാത്തത് ആവശ്യത്തിന് വെള്ളം കിട്ടുന്നതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം ആയിരിക്കുന്നു ,അരികൊമ്പന്റെ സുരക്ഷ താൽക്കാലത്തേക്ക് പൂർണമായും പിൻവലിക്കില്ല എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Ccwunqry4RA

Leave a Reply

Your email address will not be published. Required fields are marked *