തൃശൂരിൽ ഇടഞ്ഞ ആന ലോറിക്കിട്ടു കുത്തി കൊമ്പൊടിഞ്ഞു

ആന ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ,എന്നാൽ അത്തരത്തിൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഇത് , തൃശൂരിൽ ഇടഞ്ഞ ആന ലോറിക്കിട്ടു കുത്തി കൊമ്പൊടിഞ്ഞു എന്നാണ് പറയുന്നത് , തൃശ്ശൂർ മുടിക്കോട് ദേശീയപാതയിൽ ആനയിടഞ്ഞത് പരിഭ്രാന്തിപരത്തി. ലോറി കുത്തിമറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.ദേശീയപാതയിലൂടെ നടത്തിക്കൊണ്ട് പോകുകയായിരുന്ന ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. പട്ടിക്കാട് ഭാഗത്തുനിന്ന് തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്.

ഇതിനിടെ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറി കുത്തി മറിച്ചിടാനുള്ള ശ്രമവും ആന നടത്തി. എന്നാൽ കൃത്യസമയത്ത് ലോറി ഡ്രൈവർ സ്ഥലത്തെത്തി ലോറി അവിടെ നിന്ന് മാറ്റി. ഇതിനിടെയാണ് ആനയുടെ കൊമ്പൊടിഞ്ഞത്. ആനയുടെ കൊമ്പു ഒടിഞ്ഞ ദിശ്യങ്ങളും ഉണ്ട് , അതുപോലെ തന്നെ ആന കലി അടങ്ങാതെ ഇവിടെ നിന്ന് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കയറിയ ആന നിരവധി വാഴകൾ നശിപ്പിച്ചു. ഒന്നാം പാപ്പനെ അക്രമിക്കാനും വൈദ്യുത പോസ്റ്റ് മറിച്ചിടാനും ആന ശ്രമിച്ചു. തുടർന്ന് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷമാണ് ആനയെ തളച്ചത്, പാപ്പാന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം ആണ് ആനയെ തളച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *