ആനമലയുടെ പേടിസ്വപ്നം കാട്ടുകൊമ്പൻ കപാലി നാട്ടിൽ ഇറങ്ങിയപ്പോൾ

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ ആനകൾ കാരണം നിരവധി ആളുകൾക്ക് ആണ് അപകടം ഉണ്ടായിരിക്കുന്നത് ,ആനമല സംസ്ഥാന പാതയിൽ അമ്പലപ്പാറ നെല്ലിക്കുന്ന് വളവിൽ കാപാലിയുടെ വിളയാട്ടം തുടരുന്നു. രണ്ടാഴ്ചയിലേറെയായി റോഡിന് സമീപത്തെ വനത്തിൽ സഞ്ചാരികളെ ഭയപ്പെടുത്തിയും ആഹ്ലാദിപ്പിച്ചും കാപാലിയെന്ന വട്ട പേരിൽ അറിയപ്പെടുന്ന കാട്ടാനയുണ്ട്​. മുറിഞ്ഞ വാലാണ് ഇവൻറെ അടയാളം.കാറുകൾ കണ്ടാൽ വിറളിയെടുത്ത് പാഞ്ഞടുക്കുകയും ബസുകൾ തടഞ്ഞുവയ്ക്കുകയും ചെയ്യുകയാണ് ഇവൻറെ ഹോബി. ഇരുചക്ര വാഹനങ്ങളെ കണ്ടാൽ കലികയറി കുത്താനോടിക്കും.

യാത്രക്കാർ വാഹനങ്ങളിൽ ഇരുന്ന് ഫോട്ടോയെടുക്കുന്ന സാഹസം കാട്ടുന്നുണ്ടു. എന്നാൽ ഈ ഒറ്റയാൻ യഥാർഥത്തിൽ യാത്രക്കാർക്കു പേടിസ്വപ്നമായി മാറുകയാണ്. കോവിഡ് കാലത്തിന് മുൻപ് രാത്രി കാലങ്ങളിലായിരുന്നു ഇവൻറെ വിളയാട്ടമെങ്കിൽ ഇപ്പോൾ പകൽസമയത്തും സജീവം.നെല്ലിക്കുന്നു വളവിൽ റോഡിനോടു ചേർന്നു വനത്തിൽ പതുങ്ങി നിൽക്കുകയും വാഹനങ്ങളെത്തുമ്പോൾ ഞൊടിയിടയിൽ പാഞ്ഞെടുക്കുകയുമാണ് കാപാലിയുടെ വികൃതി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ പിന്തിരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാൽ മീറ്ററുകളോളം പിന്നാലെയോടിക്കും.ആനമലയുടെ പേടിസ്വപ്നം കാട്ടുകൊമ്പൻ കപാലി തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *