ഞെട്ടി വിറച്ച് ഭക്തർ പഴയ വിഗ്രഹം തെളിഞ്ഞ് വന്നു

കേരളീയർക്ക് ഏറെ പ്രിയ പെട്ട ക്ഷേത്രം ആണ് പളനി മുറുക്കാ ക്ഷേത്രം , ശിവ-പാർവതിമാരുടെ പുത്രനായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീ ദണ്ഡായുധപാണിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ നവപാഷാണ നിർമ്മിതമായ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണി” എന്ന് വിളിക്കുന്നു. പഴനി ആണ്ടവൻ എന്ന പേരിൽ ഇവിടുത്തെ ഭഗവാൻ തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധനാണ്. അറിവിന്റെ പഴമെന്ന അർഥമുള്ള “ജ്ഞാനപ്പഴമെന്ന” വാക്കിൽ നിന്നാണ് “പഴനി” എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.

കേരളവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ള തമിഴകത്തെ ക്ഷേത്രമാണ് പഴനി ദണ്ഡായുധപാണി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമി പഴനിയിൽ പടിഞ്ഞാറ് ദർശനമായി നിൽക്കുന്നു. അതായത് കേരളത്തിന് അഭിമുഖമായി. അതിനാൽ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനി ആണ്ടവൻ എന്ന് കേരളീയരായ ഭക്തർ വിശ്വസിക്കുന്നു. ഭഗവാനെ രാജകീയ രൂപത്തിൽ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ “രാജാലങ്കാര പൂജ സായരക്ഷ തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. കാവടി എടുക്കുന്നതും തലമുടി കളയുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ഞാനെന്ന അഹംഭാവം ഉപേക്ഷിച്ചു ജഗദീശ്വരനോട് താദാത്മ്യം പ്രാപിക്കുന്നു എന്നതിന്റെ പ്രതീകമായാണ് തല മുണ്ഡനം ചെയ്യുന്നത് . ഈ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ മറ്റു ചിത്രങ്ങളിൽ നിന്നും വളരെ അതികം വ്യത്യസ്തം തന്നെ ആണ് , എന്നാൽ ഈ ക്ഷേത്രത്തിലെ ഐതിഹ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *