മംഗലാംകുന്ന് അയ്യപ്പൻ കണ്ടമ്പുള്ളി ബാലനാരായണനെ വെല്ലുവിളിച്ച ആന

1992 ൽ ബീഹാറിലെ സോൺപൂർ മേളയിൽനിന്നാണ് മംഗലാംകുന്ന് സഹോദരർ അയ്യപ്പനെ കണ്ടെടുക്കുന്നത്. 25 വയസ്സിൽ താഴെയായിരുന്നു അന്ന് പ്രായം. അന്ന് മോട്ടീശിങ്കാർ എന്നറിയപ്പെട്ട ഈ ആനയുടെ ഉയരം ഒമ്പതേകാൽ അടിയായിരുന്നു.സാമാന്യത്തിലധികം വിരിഞ്ഞുയർന്ന തലക്കുന്നി, വീണ്ടെടുത്തതെന്ന് പറയാവുന്നതല്ലെങ്കിലും ഭംഗിയുള്ള കൊമ്പുകൾ, നീളമുള്ള തുമ്പിക്കൈ, കുറച്ച് വെള്ളനിറമാർന്ന രോമങ്ങളോടുകൂടിയ വാൽ ഇതെല്ലാമാണ് അയ്യപ്പനെന്ന ആനയുടെ സൗന്ദര്യത്തികവ്.കേരളത്തിലെത്തിയ ആദ്യനാളുകളിൽ ഒരല്പം ചൂടനായിരുന്നെങ്കിലും ഇന്ന് അയ്യപ്പൻശാന്തനാണ്. ചിങ്ങംമുതൽ തുലാംവരെയാണ് മദപ്പാട്കാലം. ഇക്കാലം കഴിഞ്ഞാൽ തികഞ്ഞശാന്തനാണ് ആനയെന്ന് മംഗലാംകുന്ന് സഹോദരരിലെ ചേട്ടൻ എം.എ. പരമേശ്വരൻ
പറഞ്ഞു.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും മംഗലാംകുന്ന് ഗണപതിയെയുംപോലെ അയ്യപ്പനുംഉത്സവപ്പറമ്പുകളിൽ ഫാൻസ് അസോസിയേഷനുകളായിക്കഴിഞ്ഞു.

തമിഴിൽ ശരത്കുമാറിനൊപ്പം ‘നാട്ടാമെ’യിലും സാക്ഷാൽ രജനിക്കൊപ്പം മുത്തുവിലും. ജയറാമിനൊപ്പം ആനച്ചന്തം ഉൾപ്പെടെ മലയാളത്തിലും ഒട്ടേറെ സിനിമകൾ. ഇതുകൂടാതെ
പല സിനിമകൾക്കും ഇപ്പോൾ അയ്യപ്പൻ ഒന്നും രണ്ടും ദിവസത്തെ കാൾഷീറ്റ് നൽകാറുണ്ട്. എഴുന്നള്ളിപ്പാനകളിലെ യുവതാരത്തിന് 305 സെന്റീമീറ്ററാണ് ഉയരം.2006-07 ൽ തൃശ്ശൂർപൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *