കാട്ടാനയെ കൊന്ന് കുഴിച്ച്മൂടിയ സംഭവം

കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും മറ്റും ചെയുന്നത് നമ്മൾ കുറേ കണ്ടിട്ടുള്ളത് ആണ് എന്നാൽ അത്തരത്തിൽ നിരവതി സംഭവങ്ങൾ നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട് എന്നാൽ അങിനെ വരുന്ന കാട്ടാനകളെ നമ്മൾ മനുഷ്യർ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , തൃശ്ശൂർ വാഴക്കോടിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി. റബർ തോട്ടത്തിൽ നിന്നാണ് രണ്ടുമാസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനംനകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം പുറത്തെടുത്തു. ആനയുടെ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. സ്ഥലം ഉടമ ഒളിവിലാണ്. ആനവേട്ടയാണോ എന്ന് പരിശോധിക്കുമെന്ന് ഡി.എഫ്.ഒ. ജയശങ്കർ പറഞ്ഞു.വാഴക്കോട് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ജഡം കണ്ടെത്തിയത്.

റോഡിനോട് ചേർന്നുള്ള വീടിന് പുറകുവശത്തെ റബർ തോട്ടത്തിലായിരുന്ന ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതിനെത്തുടർന്ന് ജെ.സി.ബി. എത്തിച്ച് പരിശോധ നടത്തിയപ്പോഴായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്എന്നാൽ ദുരൂഹതകൾ ഏറെ ആണ് , കുറച്ചു ദിവസങ്ങൾ ആയി ഈ സംഭവം നടന്നിട്ടു , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു കൊണ്ട് വന്നിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *