കർക്കിടകത്തിൽ വിളക്ക് തെളിയിക്കുമ്പോൾ ജപിക്കേണ്ട വരാഹി മന്ത്രം

ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തിൽ ദീപം തെളിക്കേണ്ടത്. നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് , നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാർവ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്.

അതിനാൽ വിളക്ക് തെളിക്കുമ്പോൾ മനഃശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാണ്‌.കർക്കിടകത്തിൽ വിളക്ക് തെളിയിക്കുമ്പോൾ ജപിക്കേണ്ട വരാഹി മന്ത്രം , ആണ് ഈ വീഡിയോയിൽ ഉള്ളത് , കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികൾ കൂപ്പുകൈയുടെ രീതിയിൽ ഇട്ടു വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് ഏറ്റവും ശ്രേഷ്ഠം. വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിക്കാം. മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയിൽ നിലവിളക്ക് കത്തിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *