അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, 10 ആനകൾ അടങ്ങുന്ന സംഘം – Arikomban News

Arikomban News;- അരിക്കൊമ്പൻ എന്ന ആനയെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഇപ്പോളും ചർച്ചകൾ നടക്കുന്നത് , തിരുനെൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌. അപ്പർ കോതയാർ അണക്കെട്ടിന്‌ സമീപം മണ്ണിൽ കുളിക്കുന്ന അരിക്കൊമ്പന്റെ ചിത്രവും വകുപ്പ്‌ പുറത്തുവിട്ടു. കലക്കാട്‌ മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ ഫീൽഡ്‌ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആനയുടെ സ്ഥിതി വിലയിരുത്തി.

അരിക്കൊമ്പന്റെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന്‌ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ട്‌.ആനയ്‌ക്ക്‌ സമീപം മൂന്ന്‌ കുഞ്ഞുങ്ങൾ അടങ്ങിയ പത്തംഗ ആനക്കൂട്ടം ഉണ്ടെന്നും തമിഴ്‌നാട്‌ വനംവകുപ്പ്‌ വ്യക്തമാക്കി. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും അരിക്കൊമ്പന്‌ പ്രശ്‌നമില്ല. അതിനാൽത്തന്നെ പൂർണ ആരോഗ്യവാനുമാണ്‌ . അരിക്കൊമ്പന് 700 മീറ്റർ അകലെയായി പത്ത് ആനകളുടെ സംഘമുണ്ടായിരുന്നു തമിഴ്നാട് വനം വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അരിക്കൊമ്പന്റെ റേഡിയോ കോളർ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽനിന്നുള്ള സിഗ്നലുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ആനയെ പൂർണ സംരക്ഷണത്തിൽ ആണ് എന്നും പറയുന്നു , കുട്ട്താൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/pt1V-1eA7CU

Leave a Reply

Your email address will not be published. Required fields are marked *