പൂച്ചക്കുഞ്ഞെന്നു കരുതി വീട്ടിൽ കൊണ്ടുവന്നത് പുലിക്കുട്ടികളെ

പൂച്ചകളും പുലികളുമൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും രണ്ടുകൂട്ടരും പ്രകൃതത്തിൽ അത്ര യോജിപ്പുള്ളവരല്ല. പൂച്ചകളെ ഓമനിച്ച്​ വളർത്താമെങ്കിൽ പുലികളെ ഓമനിക്കാൻ ചെന്നാൽ ചിലപ്പോൾ നല്ല ആക്രമണം ആവും ഉണ്ടാവുന്നത് , . ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​ പൂച്ചക്കുട്ടികളെന്ന്​ വിചാരിച്ച്​ പുലിക്കുട്ടികളെ കാട്ടിൽ നിന്ന്​ കൊണ്ടുവന്ന ഒരു കർഷക കുടുംബത്തിൻറെ കഥയാണ്​.സംഭവം നടന്നത്​ അങ്ങ് ഹരിയാനയിലാണ്. കർഷകനും കുടുംബവുമാണ് കാട്ടിൽ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിൽ നിന്നുള്ള കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ അടുത്തുള്ള വനത്തിൽ പോയപ്പോൾ സാമാന്യം വലിയ രണ്ട് വലിയ

പൂച്ചക്കുട്ടികളെ’ കാണുന്നത്. അവയുമായി ഇവർ തങ്ങളുടെ ​ഗ്രാമത്തിലെ വീട്ടിൽ തിരികെ എത്തി.വ്യാഴാഴ്ച കന്നുകാലി മേയ്ക്കാൻ തങ്ങൾ വനമേഖലയിൽ പോയിരുന്നതായി കർഷകൻ മുഹമ്മദ് സാജിദ് പറഞ്ഞു. ‘വൈകിട്ട് 5 മണിയോടെ, ഞാനും കുടുംബവും കന്നുകാലികളുമായി മടങ്ങുമ്പോൾ പൂച്ചക്കുട്ടികളുടെ കരച്ചിൽ കേട്ട് പരിശോധിക്കാൻ പോയി. അമ്മയെ തിരയുന്ന രണ്ട് പൂച്ചക്കുട്ടികളെ ഞങ്ങൾ അവിടെ കണ്ടു. കൂട്ടത്തിൽ മറ്റ്​ പൂച്ചകളൊന്നും ഇല്ലാത്തതിനാൽ ഞങ്ങൾ അവരെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെത്തി ഞങ്ങൾ അവർക്ക് ആട്ടിൻപാൽ കൊടുത്തു. എന്നും പറയുന്നു എന്നാൽ അവർക്ക് പുലി കുട്ടികൾ ആണ് എന്നു അറിയില്ല എന്നും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/7Gv_emdKds0

Leave a Reply

Your email address will not be published. Required fields are marked *