മക്കളുടെ ദുരിതങ്ങൾ പറഞ്ഞാൽ ഫലം ഉറപ്പ് കർക്കിടകമാസം അമ്പലദർശ്ശനം

കർക്കിടകത്തിൽ പുണ്യം തേടിയുള്ള തീർത്ഥാടനത്തിൽ പ്രധാനം നാലമ്പല ദർശനം തന്നെയാണ്. നാലമ്പലങ്ങൾ എന്നാൽ ദശരഥപുത്രന്മാരുടെ പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ എന്നാണ് അർത്ഥം. കൗസല്യാപുത്രനായ ശ്രീരാമൻ കൈകേയിയുടെ പുത്രനായ ഭരതൻ സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണനും ശത്രുഘ്നനും അടങ്ങുന്ന നാലുപേരുടെ പ്രതിഷ്ഠയുള്ള അമ്പലം. ശ്രീരാമ ക്ഷേത്രം തൃശൂർ ജില്ലയിലെ തൃപ്രയാറിലും ഭരതക്ഷേത്രം കൂടൽമാണിക്യം തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലെ തൃശൂർ – എറണാകുളം അതിർത്തി മൂഴിക്കുളം എന്ന സ്ഥലത്തും ശത്രുഘ്നക്ഷേത്രം തൃശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്തും സ്ഥിതി ചെയ്യുന്നു.ശ്രീരാമവിഗ്രഹം തീവ്രാനദിക്കരയിലും ഭരതവിഗ്രഹം കുലീപനി തീർഥക്കരയിലും ലക്ഷ്മണവിഗ്രഹം പൂർണ്ണാനദിക്കരയിലും ശത്രുഘ്ന വിഗ്രഹം പായമ്മൽ എന്ന സ്ഥലത്തും സ്ഥാപിച്ചുവെന്നാണ് ഐതീഹ്യം. പായമ്മൽ എന്ന സ്ഥലം ഭരതക്ഷേത്രത്തിന് അടുത്താണ്. പണ്ട് പായമ്മൽ ക്ഷേത്രപരിസരത്ത് മറ്റുമൂന്നു ക്ഷേത്രങ്ങളിലേതുപോലെ വലിയ ജലസ്രോതസ്സ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്‌. നാലിടങ്ങളിലും ഉള്ള വലിയ ജലസാന്നിധ്യം ശ്രദ്ധേയമായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.

നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്. ദോഷപരിഹാരങ്ങൾക്കും സന്താനലബ്ധിക്കുമായി ഭക്തർ നാലമ്പലദർശനം നടത്തിവരുന്നു.രാവിലെയും വൈകീട്ടും നാലമ്പലദർശനം നടത്തുന്നുണ്ടെങ്കിലും രാവിലെ നടത്തുന്നതാണ് നല്ലതെന്ൻ ഒരു ചൊല്ലുണ്ട്. മാത്രമല്ല നാല് ക്ഷേത്രങ്ങളും തമ്മിൽ സാമാന്യം ദൂരവും ഉള്ളതുകൊണ്ട് രാവിലെ നടത്തുന്നതാണ് നല്ലത്. ഉച്ചയാകും അവസാന അമ്പലവും പിന്നിടാൻ. ആദ്യകാലങ്ങളിൽ നാലാമത്തെ അമ്പലദർശനം കഴിഞ്ഞാൽ നാലമ്പലദർശനം പൂർത്തിയായതായി കരുതുമായിരുന്നു. എന്നാൽ കുറെ വർഷങ്ങളായി മറ്റൊരു രീതി കണ്ടുവരുന്നു. അവസാന ക്ഷേത്രമായ ശത്രുഘ്നക്ഷേത്രത്തിൽ ദർശനം കഴിഞ്ഞാൽ വീണ്ടും ഒരിക്കൽക്കൂടി തൃപ്രയാറിൽ വന്ൻ ശ്രീരാമനെ തൊഴണമെന്നും പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *