ജയസൂര്യ ഇവന് മുത്തം കൊടുത്തപ്പോ പേടിച്ചത് പാപ്പാന്മാരായിരുന്നു

അക്ഷരനഗരിയായ കോട്ടയത്തിന്റെ തിരുമുറ്റത്തെ ഉഗ്രപ്രതാപിയായ ഉയരക്കേമൻ; അതാണ് കിരൺ നാരാണൻകുട്ടി. ആനയുടെ ഉയരപ്രാമാണ്യത്തിനും തലയെടുപ്പിനും മുന്നിൽ മറ്റെല്ലാ ലക്ഷണത്തികവുകളും നിഷ്പ്രഭമാകുന്ന പുതിയ കാലത്തിന്റെ ആനകമ്പക്കാഴ്ചകൾക്കിടയിൽ കിരൺ നാരായണൻകുട്ടിയെന്ന കോട്ടയത്തുകാരൻ ആൾക്കൂട്ടങ്ങളുടെ ലഹരിയും ആവേശവുമാവുന്നുണ്ടെങ്കിൽ അതിനു കാരണം അവന്റെ ഉയരപ്രഭാവം തന്നെ.ഉയരവും തലയെടുപ്പും കൊണ്ടുതന്നെ ഒരു ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിന്റെയാകെ കണ്ണിലുണ്ണിയാവാൻ കഴിയുന്ന ഒരാന അവൻ സ്വഭാവത്തിന്റെ കാര്യത്തിൽ ശരിക്കും ‘ഒരൊറ്റച്ചൂടൻ’

കിരൺ നാരായണൻകുട്ടിയെന്ന ഈ ആനകേമൻ ഒരേസമയം, നമ്മൾ മനുഷ്യർക്ക് മുന്നിൽ ആനയെന്ന പെരുംശരീരിയുടെ ഇരട്ടമുഖങ്ങൾ അനാവരണം ചെയ്യുന്നുണ്ട്. ഭൂമിയിലെ സൃഷ്ടികളിൽ ആനയെപ്പോലെ രൂപഗാംഭീര്യംകൊണ്ട് മനുഷ്യനെ ഇത്രയധികം രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ജീവിയുമുണ്ടാവില്ല. അതുപോലെ തന്നെ ആനയൊന്നിടഞ്ഞാൽ അടിമുടി വിറയ്ക്കാത്ത മനുഷ്യരുമുണ്ടോ. ഒരേ സമയം പ്രൗഢഗാംഭീര്യവും വന്യബീഭത്സതയും സമന്യയിക്കുന്ന കരിവീരത്തിരുമകൻ അതാണ് നാരായണൻകുട്ടി. ഈ ആന അണകെളളതിന് പ്രിയ പെട്ടവൻ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/gJ2HXbjvBv4

Leave a Reply

Your email address will not be published. Required fields are marked *