5 പേരെ കുത്തിയ ആടിനെ പിടികൂടി വനം വകുപ്പ്

ഇടുക്കിയിൽ വരയാട് ആക്രമണം , ആനയും കടുവയും പുലിയും കാട്ടുപോത്തും കാട്ടുപന്നിയും നിരന്തരം ഭീതി വിതയ്ക്കുന്ന ജില്ലയെ ഇപ്പോൾ ഉറക്കംകെടുത്തുന്നത് ഒരു വരയാടാണ്. വരയാടുകളെ ഒരു നോക്ക് കാണാൻ ദിവസവും ആയിരക്കണക്കിന് പേർ ഇരവികുളം ദേശീയോദ്യാനത്തിലെത്തുമ്പോഴാണ് മറയൂർ പാലപെട്ടിയിൽ വരയാട് ഒരു ഭീകരജീവിയായി മാറിയിരിക്കുന്നത്. ഇവിടെ തുടർച്ചയായ രണ്ടാം ദിനമാണ് വരയാട് പ്രദേശവാസികളെ ആക്രമിക്കുന്നത്. രണ്ട് മാസം മുമ്പ് ആദിവാസി സ്ത്രീകളെയും വരയാട് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഒറ്റയാനായ വരയാടിന്റെ ആക്രമണം സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആദിവാസികൾ പറയുന്നു.

വളർത്ത് ആടുകൾക്കൊപ്പം വർഷങ്ങളായി ഒത്തുചേർന്ന് നടക്കുന്ന മുട്ടൻ വരയാടാണ് അക്രമകാരിയാകുന്നത്. പലപ്പോഴും വളർത്തു ആടുകളുമായി കൊമ്പുകോർത്തതിൽ ഒട്ടേറെ ആടുകൾ ചത്തിട്ടുമുണ്ട്. ഈ വരയാടിനെ അടിയന്തരമായി ഇവിടെനിന്ന് നീക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം 5 പേരെ കുത്തിയ ആടിനെ പിടികൂടാൻ ആയി നടക്കുകയാണ് വനം വകുപ്പ് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് കട്ടിൽ നിന്നും മൃഗങ്ങൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cvQ7czd1jNo

Leave a Reply

Your email address will not be published. Required fields are marked *