കർക്കിടക മാസം പിറക്കുമ്പോൾ , ജൂലൈ 17 – ഒന്നാം തീയതിക്ക് മുൻപ് വീട്ടിൽ നിന്നും കളയേണ്ട വസ്തുക്കൾ

നമ്മളുടെ ഈ ലോകത്തു കർക്കിടകം എന്നാൽ വറുതിപിടിമുറുക്കുന്ന ആടി മാസം ആണ് എന്നാണ് വിശ്വാസം . ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കർക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.ഒരു ആചാരമായി തുടങ്ങിയെങ്കിലും കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മിക അർത്ഥത്തിൽ ദേവൻ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാർ ദക്ഷിണായനത്തിൽ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.ജലരാശിയായ കർക്കിടകത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു.

സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്.കർക്കിടകം ഒന്നു മുതൽ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീർക്കണമെന്നാണ് സങ്കൽപ്പം. പഴയകാലത്ത് കർക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂർണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവർ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂർത്തിയാക്കിയിരിക്കണം. എന്നാൽ അങ്ങിനെ ചില ആചാരങ്ങളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *