കേരളത്തിലെ ആനകളെ ഗുജ്‌റാത്തിലേക്കു കടത്താൻ നീക്കം

കേരളത്തിലെ ആനകളെ ഗുജ്‌റാത്തിലേക്കു കടത്താൻ നീക്കം എന്ന വാർത്ത ആണ് പുറത്തു വരുന്നത് , ചികിത്സയുടെപേരിൽ കേരളത്തിലെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ നീക്കം. വൻകിട സ്വകാര്യകമ്പനി ഗുജറാത്തിൽ ആരംഭിച്ച മൃഗശാലയിലേക്കാണ് ആനകളെ വിൽക്കുന്നത്. ഇതോടെ കേരളത്തിലെ എഴുന്നള്ളിപ്പാനകളുടെ ക്ഷാമം രൂക്ഷമാകും. ആനകളെ ലഭിക്കാത്തതുമൂലം നിലവിൽത്തന്നെ പല എഴുന്നള്ളിപ്പുകളും മുടങ്ങുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.10 ആനകളെയാണ് കൊണ്ടുപോകുന്നത്. തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ ആനകളാണിവ എന്നാണ് സൂചന. പല ആനകളെയും തൃശ്ശൂരിൽ കൊണ്ടുവന്ന്‌ നിർത്തിയിരിക്കുകയാണ്. എഴുന്നള്ളിപ്പുകളിൽ സ്ഥിരസാന്നിധ്യമായവയും കേരളം വിടാനൊരുങ്ങുന്നവയിൽ ഉണ്ട്.

കൂടാതെ പിടിയാനകളുമുണ്ട്.വൻവില നൽകിയാണ് ഇവർ ആനകളെ വാങ്ങിക്കുന്നത് എന്നാണ് സൂചന. ഒരാനയ്ക്ക് ഒരുകോടിവരെ നൽകാൻ തയ്യാറാകുന്നുണ്ട്. അരുണാചൽപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽനിന്നെല്ലാം ഇപ്പോൾത്തന്നെ ഈ മൃഗശാലയിലേക്ക് ആനകളെ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇങനെ കൊണ്ട് പോവുന്നത് , തടയാൻ നീക്കം ഉണ്ട് , എന്നാൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഒത്തുവരെ പുറത്തു വന്നിട്ടില്ല പ്രമുഖരുടെ ആനകൾ ആണ് ഇങനെ കയറ്റി അയയ്‌ക്കുന്നത്‌ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/LSY7kyI08IE

Leave a Reply

Your email address will not be published. Required fields are marked *