ഇന്ന് ഏകാദശി ഇത് കേൾക്കുന്നത് പോലും പുണ്യം

ഏകാദശിയും വ്രതവും വളരെ പ്രധാന്യത്തോടെയാണ് ഹിന്ദു വിശ്വാസികൾ ആചരിക്കുന്നത്. മഹാവിഷ്ണുവിന്റെ അനുഗ്രഹങ്ങൾ നേടാനുള്ള ഏറ്റവും ഉത്തമമായ പ്രർത്ഥനയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുകയെന്നത്. ശകവർഷ പ്രകാരം (ഇന്ത്യൻ കലണ്ടർ) മാസത്തിൽ രണ്ട് എന്ന കണക്കിൽ 24 ഏകാദശികൾ വരുന്നുണ്ട്. ചാന്ദ്ര മാസ പ്രകാരമുള്ള പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശിയായി കണക്കാക്കുന്നത്. ഏത് പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച് ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നുമുള്ള രണ്ട് ഏകാദശികളാണ് ഒരു ചാന്ദ്രമാസത്തിൽ വരുന്നത്.നിർജ്ജല ഏകാദശി അനുഷ്ഠിക്കുന്നവർ സ്വന്തം ഉമിനീര് പോലും ഇറക്കാതെ വേണം വ്രതം ആചരിക്കാൻ എന്നാണ് പ്രമാണം.

ഇങ്ങനെ അനുഷ്ഠിക്കുന്നവർക്ക് മഹാവിഷ്ണുപാദങ്ങളിൽ ശരണം പ്രാപിക്കാനും മോക്ഷം നേടാനും സാധിക്കും. വ്രതസമയം മുഴുവൻ ഭക്ഷണപാനീയങ്ങൾ ഇല്ലാതെ ആചരിക്കുന്ന ഈ ഏകാദശി, ഏറ്റവും കഠിനകരമായ വ്രതങ്ങളിലൊന്നാണ്. ഇത്തവണ നിർജ്ജല ഏകാദശിയാണ് ആചരിക്കുന്നത്. ഏകാദശികളിൽ ഏറ്റവും പുണ്യകരമായ ഒന്നാണ് നിർജ്ജല ഏകാദശി. നിർജ്ജല ഏകാദശി വ്രതം അനുഷ്ഠിച്ച് ഭക്ഷണപാനീയങ്ങൾ, വസ്ത്രം, ധനം എന്നിവ പാവപ്പെട്ടവർക്ക് ദാനം ചെയ്താൽ എല്ലാ പാപങ്ങളും അകന്ന് അനുഗ്രഹം പ്രദാനമാകും. എന്നാൽ ആർക്കെല്ലാം ആണ് ഈ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *