കട്ടിൽ ചെന്ന് ഒറ്റക്ക് ആനയെ മെരുക്കിയ കടുവ വേലായുധൻ

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ കടുവ വേലായുധേട്ടൻ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ വെല്ലുവിളിയാണ് കടുവയെ അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുക എന്നത്.! എങ്കിലും മുൻപുള്ള വിവരണങ്ങളിൽ നിങ്ങൾ നൽകിയ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഈയുള്ളവന്റെ ഒരു എളിയ ശ്രമം. ആനയെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എവിടെയെങ്കിലും ഒരു ചങ്ങലകിലുക്കം കേട്ടാൽ തിരിഞ്ഞു നോക്കാത്ത മനുഷ്യരുണ്ടാവില്ല.

തുമ്പിയും കുംഭയും കുലുക്കി ചെവിയാട്ടി കുണുങ്ങി കുണുങ്ങി വരുന്ന കരിവീരസൗന്ദര്യം ആരെയും അത്ഭുതപെടുത്തുക തന്നെ ചെയ്യും. ആന കഴിഞ്ഞാൽ പിന്നെ സ്ഥാനം ആനക്കാരനാണ്. കൂർത്ത കൊമ്പുകളും തൂണ് പോലുള്ള കാലുകളും പർവതം പോലെ ശരീരവുമുള്ള ആനകളെ കുഞ്ഞുങ്ങളെ പോലെ കൊണ്ടുനടക്കുന്ന ആനപ്പണിക്കാരോട് എന്നും ആരാധനയാണ്. തലയുയർത്തി നടന്നു വരുന്ന ആനയുടെ കൂടെ തോർത്തുമുണ്ട് തോളിലിട്ട് കൊമ്പൻ മീശ പിരിച്ചു നെഞ്ചും വിരിച്ചു വരുന്ന ആനക്കാരൻ എന്നും അതിശയമാണ്. ഭീമാകാരനായ ആനയെ കാരക്കോലും വായ്ത്താരിയും കൊണ്ട് നിയന്ത്രിക്കുന്ന ചട്ടക്കാരന്റെ വീരപരിവേഷം ഒന്ന് വേറെ തന്നെ. ആനകൾക്ക് ഏറെ പേടി ഉള്ള ഒരു പാപ്പാൻ താനെ ആണ് ,ബീഹാർ വനത്തിൽ ചെന്ന് ഒറ്റക്ക് ആനയെ മെരുക്കിയ കടുവ വേലായുധൻ കഥ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *