അരികൊമ്പനെ നാട് കടത്തിയിട്ടും ഇടുക്കിയിൽ ആനകളുടെ അരി മോഷണം തുടരുന്നു

അരികൊമ്പനെ എന്ന ആന ആണ് നാട്ടുകാർക്കു എല്ലാം പ്രശനം ഉണ്ടാക്കിയത് ,ആനയെ നാടുകടത്തിയിട്ടും അവിടെ ഉള്ള ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുന്നില്ല എന്നും പറയുന്നു , അരികൊമ്പനെ നാട് കടത്തിയിട്ടും ഇടുക്കിയിൽ ആനകളുടെ അരി മോഷണം തുടരുന്നു.പാമ്പൻമലയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനുള്ളിൽ കയറിയ കാട്ടാന പടയപ്പ രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു വീടിന്റെ വാതിലും ജനലും പൊളിച്ച പടയപ്പ ഒരു ചാക്ക് അരിയും തിന്നാണു മടങ്ങിയത്. രാജേന്ദ്രൻ, കറുപ്പസ്വാമി എന്നിവരുടെ വീടുകളാണു ചൊവ്വാഴ്ച രാത്രി ആന തകർത്തത്. രാത്രി ലയത്തിനു സമീപമെത്തിയ കൊമ്പൻ അഞ്ചോളം വീടുകളുടെ മുന്നിലെത്തി ഭക്ഷ്യസാധനങ്ങൾക്കു വേണ്ടി മണം പിടിച്ചു.

കറുപ്പസ്വാമിയുടെ വീടിന്റെ വാതിൽ പൊളിച്ചെങ്കിലും അകത്തുനിന്ന് ഒന്നും കിട്ടിയില്ല. പിന്നീടു രാജേന്ദ്രന്റെ വീട്ടിലെത്തി ജനലും വാതിലും പൊളിച്ച് അരിച്ചാക്കെടുത്ത് മുറ്റത്തിട്ടു തിന്നു.ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണു തൊഴിലാളികൾ കൊമ്പനെ ഓടിച്ചത്. കറുപ്പസ്വാമിയുടെ വീട്ടിൽ സംഭവസമയത്ത് 6 പേരുണ്ടായിരുന്നു. രാജേന്ദ്രനും കുടുംബവും സ്ഥലത്തില്ലായിരുന്നു. എന്നാൽ ഈ ആനകൾ വന്നു അരി മോഷണം ചെയുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ ആനയെ ഓടിക്കാൻ നാട്ടുകാരും വനം വകുപ്പും ഒരുമിച്ചു ആണ് നിൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക,

https://youtu.be/Z6rXsEzRZ3o

Leave a Reply

Your email address will not be published. Required fields are marked *