ചക്കകൊമ്പൻ ചിന്നക്കനാലിൽ വീട് തകർത്തു ദൃശ്യങ്ങൾ കണ്ടോ

കാട്ടാനയുടെ ആക്രമണം എന്നും നമ്മൾക്ക് ഒരു പേടി സ്വപനം ആണ് , എന്നാൽ അങ്ങിനെ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം, തന്നെ ആണ് എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ നിരവധി സംഭവങ്ങൾ ഉണ്ട് എന്ന അതിൽ ഒന്ന് തന്നെ ആണ് കഴിഞ്ഞ ദിവസം നടന്ന ചക്കകൊമ്പൻ എന്ന ആനയുടെ ആക്രമണം . കാട്ടാന വീട് തകർത്തു. 301 കോളനിയിൽ താമസിക്കുന്ന ജ്ഞാനജ്യോതിഅമ്മാളിന്റെ വീടാണ് കാട്ടാന തകർത്തത്. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും മുൻ വാതിലും ആനയുടെ ആക്രമണത്തിൽ തകർന്നു. അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയ ശേഷം ആദ്യമായാണ് ഈ മേഖലയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മാളും കുടുംബവും കഴിഞ്ഞ ദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മറയൂരിലെ ബന്ധു വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് വീടിന് നേർക്ക് കാട്ടാനയുടെ ആക്രമണം നടന്നത്.ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റിയ ശേഷം മേഖലയിൽ വീടുകൾക്കും കടകൾക്കും നേരെയുള്ള കാട്ടാന ആക്രമണം കുറഞ്ഞിരുന്നു. ഏതാനും ദിവസങ്ങളായി ചക്കകൊമ്പൻ ജനവാസ മേഖലയോട് ചേർന്നാണ് തമ്പടിച്ചിരിക്കുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *