അമ്പത് വർഷം ആണ് ഇവൻ പൂരങ്ങളിൽ ഉണ്ടായത് ഗജകാരണവർ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

സങ്കരംകുളങ്ങര മണികണ്ഠൻ എന്ന ആനയെ എല്ലാവർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ ഗജകാരണവർ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. 70 വയസ്സായിരുന്നു പ്രായം. തൃശ്ശൂർ ശങ്കരംകുളങ്ങര ക്ഷേത്രപ്പറമ്പിലെ ആനത്തറയിൽ വെച്ച് ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.തൃശൂർ പൂരമടക്കം കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ആനച്ചന്തമായിരുന്നു ശങ്കരംകുളങ്ങര മണികണ്ഠൻ. തൃശൂർ പൂരത്തിന്റെ പറയെടുപ്പ് മുതൽ എഴുന്നെള്ളുപ്പിൽ വരെ 58 വർഷത്തോളം സജീവ സാന്നിധ്യമായിരുന്നു കൊമ്പൻ.

ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഉൾപ്പെടെയുള്ള കൊമ്പന്മാർ വന്ന നിലമ്പൂർ കാടുകളിൽ നിന്നാണ് മൂന്നാം വയസിൽ മണികണ്ഠനും ശങ്കരംകുളങ്ങര ക്ഷേത്രത്തിലെത്തിയത്.അത്ഭുതം നിറഞ്ഞതാണ് ശങ്കരംകുളങ്ങര മണികണ്ഠൻ എന്ന കൊമ്പന്റെ പൂരജീവിതം. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിന് ഉടമ. അഞ്ചര പതിറ്റാണ്ടിലേറെയായി പൂരത്തിലെ നിറസാന്നിദ്ധ്യം. അതും തിരുവമ്പാടി വിഭാഗത്തിനായി മാത്രം. പ്രായദൈർഘ്യമാണ് മരണ കാരണം. സംസ്‌കാര ചടങ്ങുകൾ നാളെ കോടനാട് നടക്കും. എന്നാൽ ആനയെ വളരെ അതികം സ്നേഹിക്കുന്നവർക്ക് ഇത് വളരെ അതികം വിഷമം ഉണ്ടാക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/BDB9wc7dpkY

Leave a Reply

Your email address will not be published. Required fields are marked *