അരിക്കൊമ്പന് നീതിയില്ല, കേസ് സുപ്രീം കോടതി തള്ളി

അരിക്കൊമ്പൻ വിഷയത്തിൽസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അരികൊമ്പൻ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹർജി സമർപ്പിച്ചത്. അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്, അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. അരിക്കൊമ്പനെ പറമ്പികുളം ടൈഗർ റിസർവിലേക്ക് മാറ്റുന്നത് സംബന്ധിച്ച ഹെക്കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയത് വളരെ വലിയ ചർച്ചകൾക്ക് വഴിവെച്ചു ,

അരിക്കൊമ്പനെ മാറ്റാനുള്ള ശിപാർശ വിദഗ്ധ സമിതിയാണ് നൽകിയതെന്ന് നിരീക്ഷിച്ചാണ് വിഷയത്തിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചത്. ഹൈക്കോടതി ഇടപെടൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. അരികൊമ്പൻ ഇപ്പോൾ തമിഴ് നാട് നിരീക്ഷണത്തിൽ തന്നെ ആണ് ,ആനയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയായിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *