ഓണം കഴിഞ്ഞ് ഇനി എല്ലാ മാസവും കൃത്യമായിപെൻഷൻ നൽകും

ക്ഷേമ പെൻഷൻ ഓണം കഴിഞ്ഞാൽ അതതു മാസത്തിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ധനവകുപ്പ് തുടങ്ങി എന്നാണ് ഇപ്പോൾ പറയുന്നത് , . ഇതുവരെ മാർച്ച് വരെയുള്ള പെൻഷനാണ് സർക്കാർ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റിൽ ഓണത്തിനു മുന്നോടിയായി നൽകും.1,600 രൂപയുടെ ക്ഷേമ പെൻഷനു വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയിൽ ക്രമീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നൽകാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെയെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടർന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി കിടക്കുന്നത് നിരവധി ആളുകൾക്ക് ആണ് പെൻഷൻ തുക ലഭിക്കാൻ ഉള്ളത് , ഏപ്രിൽ മെയ് ജൂൺ ജൂലായ് മാസത്തെ എല്ലാം പെൻഷൻ തുക പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല എന്നാൽ ഉടൻ തന്നെ കൊടുത്തു തീർക്കും എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/y7bEURQewzU

Leave a Reply

Your email address will not be published. Required fields are marked *