കാട്ടുപന്നികളെ കൊല്ലുവാൻ നടപടി ആരംഭിച്ചു

രണ്ടര അടി വരെ ശരാശരി ഉയരമുള്ള കാട്ടുപന്നികളുടെ ഭാരം 30 മുതൽ 50 കിലോഗ്രാം വരെയാണ്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ഇവ ശരാശരി അഞ്ചു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു. കുഞ്ഞുങ്ങളുടെ ശരീരം തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. ഈ ശരീരത്തിൽ കറുത്ത വരകൾ കാണാറുണ്ട്. ഏകദേശം രണ്ടാഴ്ച മാത്രം അമ്മയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ തുടർന്ന് അമ്മയോടൊപ്പം ഭക്ഷണത്തിനായി സഞ്ചരിക്കുന്നു. കർഷകർക്ക് സംസ്ഥാനമാകെ തലവേദനയായ കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ വന്യജീവി നിയമപ്രകാരം കൊല്ലാനാകാത്ത കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്നതിന് അനുമതിക്കായി വനംമന്ത്രി വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി തേടി

.കാട്ടുപന്നികളെ പിടികൂടി ഇല്ലായ്‌മ ചെയ്യാൻ കഴിയാതെ വന്നതോടെ ഇവ പെ‌റ്രുപെരുകി നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇതിനെ തുടർന്ന് നാട്ടിലിറങ്ങുന്നവയെ മാത്രം വെടിവച്ച് കൊല്ലാൻ സംസ്ഥാന വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ ഇങ്ങനെ പന്നികളെ നശിപ്പിച്ചിട്ടും അവയുടെ എണ്ണം കുറയാതെ വന്നതും ശല്യം വർദ്ധിച്ചതുമാണ് വ്യാപകമായി പന്നികളെ ഇല്ലായ്‌മ ചെയ്യാൻ സർക്കാർ തയ്യാറാകുന്നത്. എന്നാൽ ഇവ കാരണം നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി ഉണ്ടാവുന്നത് ,ഈ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു ,
https://youtu.be/VX0POZX5VUM

Leave a Reply

Your email address will not be published. Required fields are marked *