കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിനായി അയക്കുമ്പോൾ

വയനാട് ബത്തേരിയിലിറങ്ങി ജനവാസ മേഖലയിൽ ഭീതി വിതച്ച പിഎം2നെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 150-ഓളം പേരടങ്ങുന്ന സംഘം കീഴടക്കി. പ്രഗത്ഭരായ വനപാലകരോടൊപ്പം രണ്ട് കുങ്കിയാനകളുടെ കരുത്ത് കൂടി വേണ്ടി വന്നു അക്രമകാരിയായ പന്തല്ലൂർ മഖ്‌ന 2 എന്ന മോഴയാനയെ കീഴടക്കാൻ. നാടിനെ വിറപ്പിച്ച പിഎം2ന്റെ കീഴടങ്ങലിനെക്കാൾ പത്തനംതിട്ടക്കാർ ഒരുപക്ഷേ ശ്രദ്ധിച്ചിരിക്കുക മെരുങ്ങാതെ നിന്ന കാട്ടാനയെ ലോറിയിലേക്ക് തള്ളിക്കയറ്റിയ കൊമ്പനെയാകും.ഒരുകാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന ആ കൊമ്പനാനയുടെ അഴകും കരുത്തും ആ നാട്ടുകാർ ഒരിക്കൽക്കൂടി കണ്ടു. പത്തനംതിട്ടക്കാർക്ക്, പ്രത്യേകിച്ച് കോന്നി നിവാസികൾക്ക് അത്രപെട്ടന്ന് മറക്കാൻ കഴിയുന്ന പേരല്ല അത്.

കോന്നി സുരേന്ദ്രൻ’. മാതംഗശാസ്ത്രത്തിലെ സകല ലക്ഷണങ്ങളും തികഞ്ഞ കൊമ്പനെന്ന് പേരെടുത്ത സുരേന്ദ്രനെ കോന്നി ആനത്താവളത്തിനു നഷ്ടമായതിനും പിന്നീട് കേരളത്തിലെ തന്നെ മികച്ച കുങ്കിയാനയായി ​അവൻ ​പരിണമിച്ചതിനും പിന്നിൽ കനലൊടുങ്ങാത്ത സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും കഥയുണ്ട്.ആനക്കേരളം അടക്കിവാഴാൻ പോന്ന കൊമ്പന്റെ വിശേഷങ്ങൾ കേട്ടറിഞ്ഞ് മറ്റ് ജില്ലകളിൽ നിന്നും ആളുകൾ കോന്നിയിലേക്ക് എത്തിത്തുടങ്ങി1999ലാണ് രാജാംപാറയിൽ നിന്ന് വനംവകുപ്പിനു ലഭിച്ച ഒരു വയസുള്ള കുട്ടികൊമ്പനെ പത്തനംതിട്ടയിലെ കോന്നി ആനത്താവളത്തിലെത്തിക്കുന്നത്. കോന്നിയുടെ മണ്ണിൽ വളർച്ചയുടെ പടവുകൾ കയറിയ ആനക്കുട്ടി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി മാറി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/oX8eg7IR3VU

Leave a Reply

Your email address will not be published. Required fields are marked *