കേരളത്തിലെ ഏറ്റവും ഉയരമുള്ള പിടിയാന ചെമ്പകം

പൂരകൾക്കും ഉത്സവങ്ങൾക്കും എല്ലാം കൊമ്പന്മാരെ ആണ് സാധാരണ ആയി കാണാറുള്ളത് , എന്നാൽ പിടിയാനകളെ എഴുന്നെള്ളിപ്പ് നടത്തിയിരിക്കുകയാണ് , പൂരങ്ങളുടെയും വേലകളുടെയും ഒക്കെ നാടായ കേരളത്തിൽ ഇന്നലെ വളരെ വ്യത്യസ്തമായ ഒരു പൂരം നടന്നു.പിടിയാനകൾ മാത്രം പങ്കെടുത്ത പെൺപൂരം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഗജ റാണിമാരുടെ പൂരക്കാഴ്ച നടന്നത്.മേളം കൊട്ടിക്കയറി, തലയാട്ടി നടയമരങ്ങൾ ഊന്നി അവർ വരിവരിയായി പുരുഷാരത്തിന് നടുവിലേക്ക്. ക്ഷേത്ര ഗോപുരം കടന്നെത്തിയ ഗജറാണിമാർക്കൊപ്പം കൊടൂങ്ങൂർ മേജർ ദേവീക്ഷേത്രവും ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഗജറാണിമാരെ കണ്ട്ആർപ്പുവിളിച്ചഇതാദ്യമായാണ് ദേവീക്ഷേത്രത്തിൽ പിടിയാനകളുടെ പൂരം നടത്തുന്നത്.

തലയെടുപ്പ് ഉൾപ്പെടെ നോക്കി സുന്ദരികൾക്ക് സമ്മാനവും നൽകി. അഴകളവുകൾ മാറ്റുരച്ചപ്പോൾ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരി പ്രിയ ഇഭകുലസുന്ദരി പട്ടം.അഴകിൽ പേരുകേട്ട പിടിയാനകളെയാണ് പൂരത്തിന് അണിനിരത്തിയത്. പിടിയാനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ജില്ലയിലെ അപൂർവ ക്ഷേത്രമാണിത്. എന്നാൽ അതിൽ പിടിയാനകളിൽ വളരെ അതികം ശ്രെദ്ധ നേടിയത് വേണാട്ടുമറ്റം ചെമ്പകം എന്ന ആന ആണ് ,കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പിടിയാന എന്ന ബഹുമതി ഈ ആനക്ക് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/5Ag3mNjR3ug

Leave a Reply

Your email address will not be published. Required fields are marked *