മയക്കുവെടി ജീവനെടുത്തേക്കാം ആന ചെരിഞ്ഞ സംഭവം

സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത് കോന്നി ആനത്താവളത്തിൽ സംരക്ഷിച്ചുവന്ന ഇന്ദ്രജിത് എന്ന മോഴയാന ചരിഞ്ഞു എന്ന വാർത്തകളും വരുന്നു , . 16 വയസായിരുന്നു. മദപ്പാടിലായിരുന്ന ഇന്ദ്രജിത് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല. തൃശൂർ എലൈറ്റ് ഗ്രൂപ്പ് ഉടമ രഘുബാലിന്റെ ഉടമസ്ഥതയിലായിരുന്ന ഇന്ദ്രജിത്തിനെ സംരക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് ആനയെ വനം വകുപ്പിന് കൈമാറാൻ എലൈറ്റ് ഗ്രൂപ്പ് തീരുമാനിച്ചത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ 2014 നവംബർ 22 നാണ് ഇന്ദ്രജിത്തിനെ കോന്നിയിൽ എത്തിച്ചത്. വന്നനാൾ മുതൽ പാപ്പാൻമാരോടു പോലും ഇണങ്ങാൻ താൽപര്യം കാട്ടാത്ത ആന പല സമയങ്ങളിലും ആക്രമണകാരിയുമായിട്ടുണ്ട്്.

ഒന്നാം പാപ്പാൻ ശശിയെ മാത്രമേ അൽപമെങ്കിലും അടുപ്പിക്കുമായിരുന്നുള്ളൂ. മരണശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസർ തയറാക്കി. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ പതോളജിസ്റ്റുമാരായ നന്ദകുമാർ, അരവിന്ദ് എന്നിവർ ആനത്താവളത്തിലെത്തി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു.തുടർന്ന് ക്രെയിൻ, വടം എന്നിവ ഉപയോഗിച്ച് ലോറിയിൽ കയറ്റിയ ആനയെ നടുവത്തുമൂഴിയിലെ ഉളിയനാട് ഭാഗത്ത് വനത്തിലെത്തിച്ച് കോന്നി ഡി.എഫ്.ഒ മോഹനൻപിള്ള, വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.സി.എസ്. ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്‌കരിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *