കുരങ്ങനെ പിടികൂടിയാൽ 21,000/ രൂപ പരിധോഷികം

കഴിഞ്ഞ കുറച്ചു നാളുകൾ ആയി നാട്ടുകാരെയും എല്ലാം വളരെ അതികം ബുദ്ധിമുട്ടിച്ച ഒരു കുരങ്ങു ആണ് ഇത് , മധ്യപ്രദേശിലെ രാജ്ഗഡ് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുരങ്ങിനെ പിടികൂടി. രണ്ടാഴ്ചക്കിടെ 20 ഓളം പേരെയാണ് കുരങ്ങ് മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പലവഴികളും നോക്കിയെങ്കിലും കുരങ്ങിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കുരങ്ങിനെ പിടിക്കുന്നവർക്ക് 21,000 രൂപ പാരിതോഷികം നൽകുമെന്ന് മുൻസിപ്പാലിറ്റി വാഗ്ദാനം ചെയ്തിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഉജ്ജയിനിൽ നിന്നെത്തിയ രക്ഷാസംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ പിടികൂടിയത്. ഡ്രോൺ ഉപയോഗിച്ച് സംഘം കുരങ്ങിനെ നിരീക്ഷിച്ചു. തുടർന്നാണ് കുരങ്ങിനെ കൂട്ടിലാക്കിയത്.

കുരങ്ങിന്റെ ആക്രമണത്തിൽ എട്ട് കുട്ടികൾക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. വീടിന്റെ മേൽക്കൂരയിലും മരച്ചില്ലകളിലും മറ്റും ഒളിച്ചിരിക്കുന്ന കുരങ്ങൻ പെട്ടന്ന് ആളുകളുടെ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയാണ് പതിവ്. പലർക്കും ആഴത്തിലുള്ള മുറിവുകളാണ് ആക്രമണത്തിൽ പറ്റിയിട്ടുള്ളത്.കുരങ്ങനെ പിടികൂടുന്നത് പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക അധികാരികൾ 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/SaZufZzl7uo

Leave a Reply

Your email address will not be published. Required fields are marked *