അരിക്കൊമ്പനെ പിടികൂടാൻ ശക്തമായ രാഷ്ട്രീയ സമ്മർദം അരികൊമ്പനെ തിരിച്ചു ചിന്നക്കനാലിലേക്ക് കൊണ്ട് വരണം

അരിക്കൊമ്പന്‍ എന്ന വിളിപ്പേര് നല്‍കപ്പെട്ട കാട്ടുകൊമ്പനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമായി എന്ന് കരുതാം. താല്‍ക്കാലിക വിരാമം മാത്രമാണെന്നു കരുതാനേ കഴിയൂ. ചിന്നക്കനാല്‍ സിമന്റ് പാലം ഭാഗത്തുനിന്ന് മയക്കുവെടി വെച്ച് ഉറക്കിയ ആനയെ, റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മുല്ലക്കുടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടികൂടി നാടുകടത്താനുള്ള ശ്രമത്തിനിടയില്‍ കുങ്കിയാനകളുടെ ഭേദ്യംചെയ്യലില്‍ ആനയ്ക്ക് പരിക്കുകളേറ്റതായും വനം വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സ നല്‍കിയതായും അവര്‍ അവകാശപ്പെടുന്നു. ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

നിലമ്പൂര്‍ വനമേഖലയില്‍നിന്ന് പിടികൂടി മസിനഗുഡിയില്‍ തുറന്നുവിട്ട ഒരു മോഴയാന പിന്നീട് സത്യമംഗലം കാടുകളിലും മുതുമലയിലും ബന്ദിപ്പൂരിലും മറ്റും ചുറ്റിത്തിരിഞ്ഞ ശേഷമാണ് ബത്തേരി നഗരത്തിലെത്തിയതും വീണ്ടും പിടികൂടപ്പെടുന്നതും. ഇത് കാണിക്കുന്നത്, തന്റെ ആവാസ വ്യവസ്ഥയില്‍നിന്ന് പറിച്ചുമാറ്റപ്പെട്ടാലും ഒരു ഇടവേളയ്ക്കു ശേഷം ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ തിരിച്ചെത്തുന്നതിനുള്ള സാദ്ധ്യത വിരളമല്ലെന്നാണ്. ഒരു പക്ഷേ, താന്‍ ജീവിച്ച വനമേഖലയേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ട ആവാസ മേഖലയാണ് മുല്ലക്കുടിയെന്ന്‌ അനുഭവപ്പെട്ടാല്‍, കുറേക്കാലം അവിടെത്തന്നെ പുതിയ ബന്ധങ്ങളും കൂട്ടും ഇണയുമൊക്കെയായി ജീവിച്ചാലും അതിശയപ്പെടാനില്ല. അരികൊമ്പനെ തിരിച്ചു കൊണ്ട് വരണം എന്ന് തന്നെ ആണ് പറയുന്നത് ,
https://youtu.be/GXqx0nco-8o

Leave a Reply

Your email address will not be published. Required fields are marked *