വീണ്ടും കലിയിൽ കടകൾ പൊളിച്ച് പടയപ്പ

കാട്ടാനകൾ ഇറങ്ങി പ്രശനങ്ങൾ ഉണ്ടാകാറുള്ളത് ആണ് , എന്നാൽ ഇങ്ങനെ മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടിൽ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പയിറങ്ങിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകൾ പടയപ്പ തകർത്തു. സ്ഥലത്ത് പടയപ്പ നിലയുറപ്പിച്ചതോടെ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുതന്നെ ഹോസ് കൊമ്പൻ എന്ന ഒറ്റയാൻ ഇറങ്ങിയിരുന്നു. ഒരു മണിക്കൂറോളം നേരമാണ് ഹോസ് കൊമ്പൻ റോഡിൽ നിലയുറപ്പിച്ചിരുന്നത്.മാട്ടുപ്പെട്ടി ഡാമിൽ കുളിച്ചതിനുശേഷം സ്ഥിരമായി പടയപ്പ എത്തുന്ന സ്ഥലമാണിത്. മാട്ടുപ്പെട്ടി ഡാം, ബോട്ട് സർവീസ്, എക്കോ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലായാണ് പടയപ്പയെ കാണാറ്.

വട്ടവടയിലേക്ക് പോകുന്ന റൂട്ട് കൂടിയായതിനാൽ നിരവധി സഞ്ചാരികൾ കടന്നുപോകുന്ന പ്രദേശംകൂടിയാണിത്.രാത്രി പത്തുമണിയോടെയാണ് എക്കോ പോയിന്റിനു സമീപമെത്തിയത്. ഇവിടെ കരിക്കും ചോളവും വിൽക്കുന്ന കടകളിലെത്തി അവയെടുത്ത് ഭക്ഷിച്ചു. എന്നാൽ അതുവഴി വന്ന യാത്രക്കാർക്കുനേരെ പ്രകോപനപരമായ രീതിയിൽ പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *